ലണ്ടൻ:  എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. ലോകമെമ്പാടുമുള്ള വിഐപികളുടെ സാന്നിദ്ധ്യം ചടങ്ങിനെ സമ്പന്നമാക്കുമെന്നാണ് റിപ്പോർട്ട്.  വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ദിവസങ്ങളായി നടന്നുവരുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11.00 നു അവസാനിക്കും. തുടർന്ന് ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബേയിലേക്ക് കൊണ്ടുപോകും. വെസ്റ്റ്മിൻസ്റ്റർ ആബേയിൽ 11 മണിയോടെ മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ തുടക്കമാകും. ഇവിടെനിന്ന് 12.15 ന് രാജ്ഞിയുടെ ശവമഞ്ചവും പേറിയുള്ള ഘോഷയാത്ര വെല്ലിങ്ടൺ ആർച്ചിലേക്ക് തിരിക്കും. ബ്രോഡ് സാങ്ച്വറി, പാർലമെൻറ് സ്ക്വയർ , വൈറ്റ് ഹോൾ,  ദി മാൾ, കോൺസ്റ്റിറ്റ്യൂഷൻ ഹിൽ ഇവിടങ്ങളിലൂടെയാകും ഘോഷയാത്ര കടന്നു പോകുക. രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ തൽസമയം വീക്ഷിക്കുന്നതിനായി വിവിധ ഇടങ്ങളിൽ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്ഞിയുടെ ശവസംകാരവുമായി ബന്ധപ്പെട്ട്  ബ്രിട്ടനിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കിംഗ് ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ അന്തരിച്ച ഭർത്താവിൻ്റെ ശവകുടീരത്തിന് സമീപമായിരിക്കും രാജ്ഞിയെയും സംസ്കരിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന ടീബാഗ് ഇബേയിൽ 9.5 ലക്ഷം രൂപയ്ക്ക് വിറ്റു


രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള നേതാക്കളും മറ്റ് പ്രമുഖരും ലണ്ടനിൽ എത്തിയിട്ടുണ്ട്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ജനങ്ങളുടെ നീണ്ട നിരയാണ് ഇപ്പോഴും തുടരുന്നത്. ഏകദേശം പത്ത് ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. രാഷ്ട്രപതി ദ്രൗപദി മുർമു, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ​ഗൾ‍ഫ് രാജ്യങ്ങളിലെ നേതാക്കന്മാർ തുടങ്ങി നൂറിലേറെ പേർ ലണ്ടനിലെത്തിയിട്ടുണ്ട്.  ലണ്ടനിലെ ഹൈഡ് പാർക്ക്, ഷെഫീൽഡ് കത്തീഡ്രൽ സ്ക്വയർ , ബർമിങ് ഹാമിലെ സെന്റിനറി സ്ക്വയർ, കാർലിസ് ഹൈഡ്  പാർക്ക്, ഹോളി റൂഡ് പാർക്ക്, വടക്കൻ അയർലണ്ടിലെ കോളറൈൻ ടൗൺ ഹാൾ, സിനിമ തീയറ്ററുകൾ എന്നിവിടങ്ങളിലും ചടങ്ങുകൾ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  സംസ്കാരച്ചടങ്ങിനിടയിലെ സുരക്ഷയ്ക്കായി 10,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്.  സെപ്റ്റംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 


Also Read: എലിസബത്ത് രാജ്ഞിക്ക് 95 മത് വയസിൽ കോവിഡ് രോഗബാധ


ബ്രിട്ടിഷ് ജനതയ്ക്ക് എലിസബത്ത് രാജ്ഞി ഒരു വൻമരമായിരുന്നുവെന്നതിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്.  ജനങ്ങൾക്ക് ഇത്രയ്ക്കും ബന്ധം ആരോടും ഇല്ലായിരുന്നുവെന്നതാണ് സത്യം. എലിസബത്തിന് പ്രധാനം രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തമായിരുന്നു എന്നാൽ സ്വന്തം ഇഷ്ടങ്ങൾക്കും ജീവിതത്തിനും പ്രാധാന്യം നൽകുന്ന കൂട്ടത്തിലാണ് ചാൾസ്. ചാൾസ് മൂന്നാമൻ എന്ന പുതിയ രാജാവിന്റെ നയങ്ങളെന്തെന്നറിയാൻ കാത്തിരിക്കയാണ് ബ്രിട്ടൻ. പരിസ്ഥിതിസംരക്ഷണത്തിൽ ചാൾസിന്റെ നിലപാടുകളേയും പ്രവർത്തനങ്ങളേയും പരിസ്ഥിതി സ്നേഹികൾ അംഗീകരിക്കുന്നുണ്ട്.  ആദ്യത്തെ ക്ലൈമറ്റ് കിങ് എന്നാണ് ചാൾസിന് വീണിരിക്കുന്ന പേരുതന്നെ.  എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവും പങ്കെടുക്കും.  സെപ്റ്റംബർ 17 മുതൽ 19 വരെയാണ് രാഷ്ട്രപതിയുടെ ലണ്ടൻ സന്ദർശനം. രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകറും രാജ്ഞിയുടെ നിര്യാണത്തിൽ നേരത്തെ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സെപ്റ്റംബർ  12ന് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിക്കുകയും. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ദുഖാചരണം ആചരിക്കുകയും ചെയ്‌തു. 


Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും ശ്രദ്ധേയയായിരുന്നു എലിസബത്ത് രാജ്ഞി. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.  ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത്. 1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. 


Also Read: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 


ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.