London: എലിസബത്ത് രാജ്ഞിക്ക് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഇപ്പോളില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിൻഡ്സർ കാസിൽ വസതിയിൽ തന്നെ ക്വാറന്റൈനിൽ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് പൂർണമായും വിട്ടു നിൽക്കില്ലെന്നും രാജ്ഞി അറിയിച്ചിട്ടുണ്ട്.
രാജ്ഞിയുടെ മൂത്ത മകനും പിന്തുടർച്ച അവകാശിയുമായ ചാൾസ് രാജകുമാരന് ഫെബ്രുവരി 10 ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വിൻഡ്സർ കാസിൽ വസതിയിലെത്തി രാജ്ഞിയെ കണ്ടിരുന്നു. ഇങ്ങനെയാണ് രാജ്ഞിയിലേക്ക് രോഗം പടർന്നതെന്നാണ് കരുതുന്നത്. എന്നാൽ രാജ്ഞി കോവിഡ് ടെസ്റ്റ് നടത്തിയോയെന്ന് അറിയിച്ചിരുന്നില്ല.
ALSO READ: വിഷാദം...ഉത്കണ്ഠ...കോവിഡ് ബാധിച്ചവരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ
കഴിഞ്ഞ ആഴ്ച മുതലാണ് എലിസബത്ത് രാജ്ഞി വീണ്ടും ആളുകളെ നേരിട്ട് കാണാൻ ആരംഭിച്ചത്. രാജ്ഞി പിരിമുറുക്കം അനുഭവപ്പെടുന്നതായി പറഞ്ഞതായി രാഞ്ജിയെ നേരിട്ട് കണ്ട ഒരാൾ പറഞ്ഞിരുന്നു. ഇതിനിടയിൽ വാക്കിങ് സ്റ്റിക്ക് പിടിച്ച് നടക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം രാജ്ഞി കോവിഡ് പോസിറ്റീവാണെന്ന വാർത്ത സ്ഥിരീകരിച്ചത്.
ALSO READ: ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന
വിൻഡ്സർ കാസിൽ വസതിയിൽ തന്നെ രാജ്ഞിക്ക് എള്ള വിധ വൈദ്യ സഹായങ്ങളും എത്തിക്കുമെന്നും, എല്ലാ ക്വാറന്റൈനെ മാര്ഗ്ഗരേഖകളും പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്ഞി പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഇതിന് മുമ്പ് അറിയിച്ചിരുന്നു. സാധാരണയായി രാജ്ഞിയുടെ ആരോഗ്യ വിവരങ്ങൾ പുറത്ത് വിടാറില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...