US Racism: വംശീയാക്രമണം നടത്തിയ ആള് പിടിയില്‍, ഇത്തവണ ഇരയായത് ഏഷ്യൻ അമേരിക്കൻ വംശജയായ വൃദ്ധ
അമേരിക്കയിൽ വീണ്ടും വംശീയാക്രമണം, ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകം ഏല്‍പിച്ച വേദന വിട്ടുമാറും മുന്‍പ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വംശീയ ആക്രമണ സംഭവങ്ങള്‍ക്ക് അമേരിക്ക സാക്ഷിയാവുകയാണ് ...
Washington: അമേരിക്കയിൽ വീണ്ടും വംശീയാക്രമണം, ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകം ഏല്‍പിച്ച വേദന വിട്ടുമാറും മുന്‍പ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വംശീയ ആക്രമണ സംഭവങ്ങള്‍ക്ക് അമേരിക്ക സാക്ഷിയാവുകയാണ് ...
ഇത്തവണ വെള്ളക്കാരുടെ ആക്രമണത്തിന് ഇരയായത് ഏഷ്യന്‍ അമേരിക്കന്‍ വംശജയായ ഒരു വൃദ്ധയാണ് എന്നാണ് റിപ്പോര്‍ട്ട്. മാൻഹട്ടനിലാണ് സംഭവം.
നിരത്തിലൂടെ നടന്നു പോകുകയായിരുന്ന അറുപത്തിയഞ്ച് വയസുകാരിയെ എതിരെ വന്ന ഒരാള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആദ്യം അവരുടെ വയറ്റിലാണ് ചവിട്ടിയത്. തുടർന്ന് താഴെ വീണ വൃദ്ധയുടെ തലയിൽ രണ്ട് പ്രാവശ്യം ഇയാൾ ചവിട്ടുകയും ചെയ്തു. അടുത്ത കടയിലെ സിസിടിവിയിലാണ് ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നടുറോഡിൽ ഒരു വൃദ്ധയ്ക്ക് നേരെ ആക്രമണം നടന്നിട്ടും നിഷ്‌കരുണം നോക്കിനിൽക്കുന്ന കടയിലെ ജീവനക്കാരെയും വീഡിയോയിൽ കാണാം. ഏറെ നേരം സംഭവം നോക്കി നിന്ന ജീവനക്കാർ ആക്രമിക്കപ്പെട്ട വൃദ്ധയെ സഹായിക്കാന്‍ കൂട്ടാക്കാതെ കടയുടെ വാതിലടയ്ക്കുകയാണ് ചെയ്തത്.
വീഡിയോ പ്രചരിച്ചതോടെ സംഭവത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രതിഷേധം കൂടുതല്‍ രൂക്ഷമാവും മുന്‍പ് മാൻഹട്ടന്‍ പോലീസ് പ്രതിയെ പിടികൂടി.
20 വര്‍ഷം മുന്‍പ് സ്വന്തം അമ്മയെ കൊന്ന കേസിലെ പ്രതിയാണ് പിടിയിലായ ബ്രാന്‍ഡ്‌സണ്‍ എലിയറ്റ് (Brandon Elliot) 38 കാരനായ ഇയാള്‍ പരോളിലായിരുന്നു. വംശീയാധിക്ഷേപത്തിനും, ഏഷ്യൻ അമേരിക്കൻ വംശജയെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
അമേരിക്കയില്‍ വംശീയാധിക്ഷേപം നിലവില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈയിടെയായി നിവധി ആളുകളാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം എന്ന ആവശ്യവുമായി സാധാരണക്കാരും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...