മോസ്കോ: ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്കോയിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ ഉന്നത ഉദ്യോഗസ്ഥരോട് ഇന്ത്യൻ പരമ്പരാഗത രീതിയിൽ കൈകൾകൂപ്പി നമസ്തേ പറഞ്ഞാണ് അഭിവാദനം  ചെയ്തത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ മഹാമാരി ലോകം മുഴുവനും പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് പരമ്പരാഗത രീതിയെ മന്ത്രി കൂട്ടുപിടിച്ചത്.  മോസ്‌കോയിലെത്തിയ രാജ്‌നാഥ് സിംഗിനെ മേജര്‍ ജനറല്‍ ബുഖ്തീവ് യുരി നിക്കോളെവിച്ച് സ്വീകരിച്ചു. പ്രതിരോധ മന്ത്രിക്കൊപ്പം ഇന്ത്യന്‍ അംബാസഡര്‍ ഡി.ബി.വെങ്കടഷ് വര്‍മയുമുണ്ട്.  


Also read: IPL 2020: ആശങ്കയേറുന്നു.. ബിസിസിഐ മെഡിക്കൽ ഓഫീസർക്കും കൊറോണ..! 


കൊറോണ വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ അഭിവാദ്യത്തിനായി ഹസ്തദാനത്തിന് പകരം ഇന്ത്യന്‍ രീതിയില്‍ നമസ്‌തേ പറയുന്ന രീതി പല ലോകനേതാക്കളും നേരത്തെതന്നെ അവലംബിച്ചിരുന്നു.  ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് എസ്.സി.ഒയില്‍ ഉളളത്. അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ തങ്ങള്‍ നേരിടുന്ന തീവ്രവാദം ഉള്‍പ്പടെയുളള സുരക്ഷാ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുകയും ഇത് ഒരുമിച്ചു നിന്ന് നേരിടാനുള്ള നടപടികളും മന്ത്രിമാർ ചർച്ചചെയ്യും. 


ചൈനീസ് പ്രതിരോധമന്ത്രി ഗെന്‍ വെയ് ഫെങ്‌ഘെ, പാക് മന്ത്രി പർവേസ് ഖട്ടക്ക് എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നതിനിടയിലാണ് ഈ യോഗം എന്നത് ശ്രേദ്ധേയമാണ്.