ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകർന്നേക്കാമെന്ന് റിപ്പോർട്ട്. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ​ഗവേഷകർ പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിൽ ജനിച്ച രണ്ട് കുട്ടികൾക്ക് തലച്ചോറിന് തകരാറ് സ്ഥിരീകരിച്ചതോടെയാണ് ​ഗവേഷകർ റിപ്പോർട്ട് പുറത്ത് വിട്ടത്. മിയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലാസന്റയിലൂടെ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് വൈറസ് എത്തിയെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗർഭിണികൾക്കും കോവിഡ് വാക്സീൻ നിർബന്ധമാക്കുന്നത് സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണ്. 2020ൽ ആണ് ഈ യുവതികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദം തീവ്രമായിരുന്ന സമയത്തായിരുന്നു ഇവർക്ക് കോവിഡ് ബാധിച്ചത്.


ALSO READ: India Covid Update: സജീവ കേസുകൾ 32,000 കടന്നു; രാജ്യത്ത് ഇന്ന് 5,357 പുതിയ കോവിഡ് ബാധിതർ


ഈ യുവതികൾക്ക് ജനിച്ച കുട്ടികൾക്ക് ജനിച്ചതിന് പിന്നാലെ, ബോധക്ഷയം ഉണ്ടായതായും പിന്നീട് വളർച്ചാക്കുറവ് ഉണ്ടായതായും ഡോക്ടർമാർ വ്യക്തമാക്കുന്നു. കുട്ടികളിൽ ഒരാൾ ഒരു വയസും ഒരു മാസവും പൂർത്തിയായതിന് പിന്നാലെ മരിച്ചു. ആശുപത്രിയിൽ പ്രത്യേക പരിചരണം നൽകിയാണ് രണ്ടാമത്തെ കുട്ടിയുടെ ജീവൻ രക്ഷിച്ചതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.


പക്ഷേ കുട്ടികൾക്ക് രണ്ടുപേർക്കും കോവിഡ് ഉണ്ടായിരുന്നില്ലെന്നതും ഗവേഷകരെ ആശയക്കുഴപ്പിലാക്കുന്നുണ്ട്. പ്ലാസന്റ വഴി വൈറസ് ബാധിച്ചതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് അനുമാനം. മരിച്ച കുട്ടിയുടെ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ തലച്ചോറിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.