വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തടയുന്ന ചെറുതന്മാത്രകളെ കണ്ടെത്തി ജോര്‍ജിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവേഷണ സംഘത്തിന്‍റെ കണ്ടുപിടുത്തം പ്രശസ്ത ശാസ്ത്ര ജേണലായ ACS ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ചു. വൈറസ് പെരുകുന്നതിലും രോഗബാധിതരുടെ പ്രതിരോധ ശക്തി കുറയ്ക്കുന്നതിനും സഹായിക്കുന്ന 'പിഎല്‍ പ്രൊ' എന്ന പ്രോട്ടീന്‍ (SARS-CoV-2 PLpro) കൊറോണ വൈറസിന്‍റെ ഘടനയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. 


അമ്മയുടെ കാമുകനെ പരിഹസിക്കാന്‍ സ്വവര്‍ഗാനുരാഗികളെ മോശക്കാരാക്കി... നെയ്മറിനെതിരെ പരാതി


'പിഎല്‍ പ്രൊ' എന്ന ഈ പ്രോട്ടീനെ നിര്‍വീര്യമാക്കുന്ന ചെറുതന്മാത്രകളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ തന്മാത്രകളെ 'നാഫ്തലീൻ ബേസ്ഡ‍് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്' എന്നാണ് ഗവേഷകര്‍ നാമകരണം ചെയ്തിരിക്കുന്നത്.  


രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ്‌ 'നാഫ്തലീൻ ബേസ്ഡ‍് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്. കൊറോണ വൈറസി(Corona Virus)നെതിരായ മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഇതിനാകുമെന്നു ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ ഡോ. സ്കോട് പേഗന്‍ പറഞ്ഞു.