അമ്മയുടെ കാമുകനെ പരിഹസിക്കാന്‍ സ്വവര്‍ഗാനുരാഗികളെ മോശക്കാരാക്കിയ ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മറിനെതിരെ പരാതി.
അമ്മയുടെ കാമുകൻ ടിയാഗോ റാമോസിനെതിരെ സ്വവർഗ്ഗരതി പരാമർശം നടത്തിയതിനാണ് നെയ്മറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 23 വയസുള്ള ടിയാഗോയുമായുള്ള 53കാരിയായ നെയ്മറിന്റെ അമ്മയുടെ ബന്ധം വലിയ വാര്‍ത്തയായിരുന്നു.
തിയാഗോ റാമോസിനെതിരെ നെയ്മര്‍ നടത്തിയ പരാമര്‍ശത്തില്‍ ബ്രസീലിയന്‍ ഗേ റൈറ്റ്സ് ആക്റ്റിവിസ്റ്റാണ് പരാതി നല്‍കിയത്. അമ്മയുടെ കാമുകനെ അപമാനിച്ചത് കൂടാതെ സ്വവര്‍ഗാനുരാഗികളെ ഒന്നടങ്കം നെയ്മര്‍ അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ചിരഞ്ജീവി മരിച്ചോ? ആദരാഞ്ജലി നേർന്ന് അമളി പറ്റി ശോഭാ ഡേ
എന്നാല്‍, പരാതിയില്‍ കേസെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സാവോ പോളോ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ക്രിമിനല്‍ ഹോമോഫോമിയ, വിദ്വേഷ പ്രചാരണം, വധഭീഷണി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് നെയ്മര്‍ക്കെതിരെ കേസുകൊടുത്തിരിക്കുന്നത്.
തിയാഗോ സ്വവര്‍ഗാനുരാഗിയാണെന്നും നെയ്മറിന്റെ അമ്മയുമായി പിണക്കത്തിലാണെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേപറ്റി മറ്റാരുമായോ സംസാരിക്കുമ്പോള്‍ നെയ്മര്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി.
ഞങ്ങളുടെ ജോലിയെ തടപ്പെടുത്താന്‍ ആര്‍ക്കുമാകില്ല... 'കൊറോണ' ട്രെയിലര്‍ കണ്ടത് 6 മില്ല്യന്‍ ആളുകള്‍
അമ്മയും കാമുകനുമായി വലിയ ബഹളമുണ്ടായെന്നും കൈ മുറിഞ്ഞ് തിയാഗോ ആശുപത്രിയിലായെന്നും സംഭാഷണത്തില്‍ നെയ്മര്‍ പറയുന്നുണ്ട്. ഇതിനൊപ്പം തിയാഗോയെ പരിഹസിക്കാനായി സ്വവര്‍ഗാനുരാഗികളെ മുഴുവന്‍ മോശമായ രീതിയില്‍ പരാമര്‍ശിക്കുന്ന ഒരു പോര്‍ച്ചുഗീസ് വാക്കും താരം ഉപയോഗിച്ചു. ഈ ഓഡിയോ പുറത്ത് വന്നതോടെ സംഭവം വിവാദമാകുകയും നെയ്മറിനെതിരെ ആക്റ്റിവിസ്റ്റ് പരാതി നല്‍കുകയുമായിരുന്നു.