ഇന്റർനെറ്റിൽ മൃഗങ്ങളുടെ വീഡിയോകൾ വളരെ വേ​ഗം വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ വിവിധ തരത്തിലുള്ള രസകരമായ വീഡിയോകൾ നിരവധി പേരാണ് കാണാറുള്ളത്. ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോകളിൽ വന്യജീവികളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കാരണം, കാട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ആളുകൾക്ക് കൗതുകമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചില വീഡിയോകൾ കാണുമ്പോൾ സിംഹങ്ങളും കടുവകളും വനങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നവരാണെന്നും എല്ലാ മൃ​ഗങ്ങളെയും വേട്ടയാടുന്നവരാണെന്നുമുള്ള വിശ്വാസങ്ങൾ തെറ്റിയേക്കാം. സിംഹങ്ങൾ എല്ലായ്പ്പോഴും കാട്ടിലെ ഏറ്റവും ശക്തരായ മൃഗങ്ങളല്ലെന്നും മറ്റ് മൃ​ഗങ്ങളും ശക്തരാണെന്നും വീഡിയോകളിൽ നിന്ന് മനസ്സിലാക്കാം.


ALSO READ: Chilling Viral Video: പാമ്പുകളെയും കെട്ടിപ്പിടിച്ച് സുഖമായൊരു ഉറക്കം; കാണുന്നവരുടെ കിളിപറത്തുന്ന വീഡിയോ


അത്തരത്തിൽ വൈറലായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഒരു ഫുട്പാത്തിന് നടുവിൽ രണ്ട് ഭീമൻ സിംഹങ്ങൾ വിശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് കാണ്ടാമൃഗങ്ങൾ സിംഹങ്ങളുടെ സമീപത്തെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി. ഉടൻ തന്നെ അവ എഴുന്നേറ്റ് പോകുന്നത് വീഡിയോയിൽ കാണാം.



ഈ വീഡിയോ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു, സിംഹങ്ങൾ കാണ്ടാമൃഗങ്ങളെ ഭയപ്പെടുന്നുവെന്ന് ചിലർ അവകാശപ്പെടുന്നു, മറ്റുചിലർ വാദിക്കുന്നത് വന്യമൃഗങ്ങൾ പരസ്പരം അവരുടെ പ്രദേശത്തെ മാനിക്കുന്നുവെന്നും അനാവശ്യ കലഹങ്ങളിൽ ഏർപ്പെടുന്നതിന് പകരം സമാധാനം നിലനിർത്താനാണ് ഇഷ്ടപ്പെടുന്നതെന്നുമാണ്.


“കടുവയോ സിംഹമോ കാട്ടിലെ രാജാക്കന്മാരല്ല... എല്ലാം സാഹചര്യങ്ങൾക്കനുസൃതമാണ്” എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ 18,000-ത്തിലധികം കാഴ്ചകൾ നേടുകയും നൂറുകണക്കിന് ലൈക്കുകൾ നേടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.