Chilling Viral Video: പാമ്പുകളെയും കെട്ടിപ്പിടിച്ച് സുഖമായൊരു ഉറക്കം; കാണുന്നവരുടെ കിളിപറത്തുന്ന വീഡിയോ

Girl Sleeps With Snakes: പാമ്പിന്റെ വിഷത്തിന്റെ ചെറിയൊരു അംശം ശരീരത്തിലെത്തുന്നത് പോലും മരണകാരണമാകും. എന്നിരുന്നാലും, ചില ആളുകൾ അവയെ വളർത്തുമൃഗങ്ങളായി പരിപാലിക്കാൻ ഇഷ്ടപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 02:25 PM IST
  • ഒന്നിലധികം ഭീമൻ പാമ്പുകൾ പെൺകുട്ടിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കാണാം
  • വീഡിയോ കാണുന്നവർക്ക് ഇത് ഒരു പേടിസ്വപ്നമായിരിക്കാം
  • പക്ഷേ ഈ പെൺകുട്ടിക്ക് ഇത് ദൈനംദിന കാര്യം പോലെയാണെന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുക
Chilling Viral Video: പാമ്പുകളെയും കെട്ടിപ്പിടിച്ച് സുഖമായൊരു ഉറക്കം; കാണുന്നവരുടെ കിളിപറത്തുന്ന വീഡിയോ

പാമ്പുകൾ, നമ്മളിൽ ഭൂരിഭാഗം പേരെയും ഭയപ്പെടുത്താൻ ആ പേര് മാത്രം മതി. ഏറ്റവും നി​ഗൂഢതയുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. അവയിൽ മാരകമായ വിഷമുള്ള പാമ്പുകളും ഉണ്ട്. പാമ്പിന്റെ വിഷത്തിന്റെ ചെറിയൊരു അംശം ശരീരത്തിലെത്തുന്നത് പോലും മരണകാരണമാകും. എന്നിരുന്നാലും, ചില ആളുകൾ അവയെ വളർത്തുമൃഗങ്ങളായി പരിപാലിക്കാൻ ഇഷ്ടപ്പെടുന്നു.

ഇന്റർനെറ്റിൽ പാമ്പുകളുടെ പലതരത്തിലുള്ള വീഡിയോകൾ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ചെറിയ പെൺകുട്ടി കട്ടിലിൽ പാമ്പുകൾക്കൊപ്പം ഉറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാഴ്ചക്കാർക്കിടയിൽ കൗതുകവും ഭീതിയും സൃഷ്ടിക്കുന്നതാണ് ഈ വീഡിയോ.

ഒന്നിലധികം ഭീമൻ പാമ്പുകൾ പെൺകുട്ടിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കാണാം. വീഡിയോ കാണുന്നവർക്ക് ഇത് ഒരു പേടിസ്വപ്നമായിരിക്കാം, പക്ഷേ ഈ പെൺകുട്ടിക്ക് ഇത് ദൈനംദിന കാര്യം പോലെയാണെന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുക. സ്നേക്ക് മാസ്റ്റർ എക്സോട്ടിക്സ് എന്ന പേരിലുള്ള ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ: Viral Video: വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും! ഇവിടെ സിംഹത്തിനും സംഭവിച്ചത് അത് തന്നെ - വീഡിയോ കണ്ടു നോക്കൂ

അരിയാന എന്ന പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. അരിയാനയ്ക്ക് പാമ്പുകളെ ശരിക്കും ഇഷ്ടമാണ്. വ്യത്യസ്ത തരത്തിലുള്ള പാമ്പുകളുമായി സൗഹൃദത്തിലേർപ്പെടുന്ന ധാരാളം വീഡിയോകൾ അവൾ പങ്കുവയ്ക്കാറുണ്ട്. ഈ വീഡിയോ ദൃശ്യങ്ങൾ ഇതിനകം 2,23,000 ൽ അധികം പേർ കാണുകയും 62,000-ലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്‌തു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ariana (@snakemasterexotics)

ചില കാഴ്ചക്കാർ പാമ്പുകളോടൊപ്പം അടുത്തിടപഴകുന്നതിലെ അപകടത്തെക്കുറിച്ച് ആശങ്കാകുലരാണ്. പാമ്പുകൾ കളിപ്പാട്ടങ്ങളല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. പാമ്പുകളെ വളർത്തുമൃഗങ്ങളാക്കിയാലുള്ള അപകടങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ചിലർ കമന്റുകളിൽ അരിയാനയോട് ആവശ്യപ്പെടുന്നുണ്ട്. വീഡിയോയിൽ കാണുന്ന പാമ്പുകൾ വിഷമുള്ളതും അപകടകരവുമാണോ എന്ന് ഒരാൾ ചോദിച്ചു. ഒരു വ്യക്തി പറയുന്നത് അവർക്ക് സ്വപ്നത്തിൽ പോലും ഇത് ചിന്തിക്കാൻ കഴിയില്ലെന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News