Britain New PM : ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; പെന്നി മോർഡണ്ടും സ്ഥാനാർഥിത്വം പിൻവലിച്ചു
Rishi Sunak Britain New Prime Minister ഇന്ത്യൻ വംശജനായ ബ്രിട്ടണിന്റെ ആദ്യ പ്രധാനമന്ത്രിയാകും ഋഷി സുനക്.
ലണ്ടൺ : ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടണിന്റെ അടുത്ത പ്രധാനമന്ത്രി. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനക് യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ച് വനിത നേതാവ് പെന്നി മോർഡോണ്ട് തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചതോടെയാണ് ബ്രിട്ടണിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനക്കിനെ എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുത്തത്. നേരത്തെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചിരുന്നു. 100 എംപിമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമെ ഒരാൾക്ക് ടോറി നേതാവാകാൻ മത്സരിക്കാൻ സാധിക്കൂ. ജോൺസണിന് ലഭിച്ചത് 57 പേരുടെ പിന്തുണ മാത്രം. ജോൺസണിന് പിന്നാലെയാണ് പെന്നി മോർഡണ്ടും തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചിരിക്കുന്നത്. ഋഷി സുനക്കിന് ബ്രിട്ടണിന്റെ അടുത്ത പ്രധാനമന്ത്രിയായും കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായും തിരഞ്ഞെടുത്തുയെന്ന് 1922 കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡി ഔദ്യോഗികമായി പ്രഖ്യാപിച്ചു,
യുകെ പ്രാദേശിക സമയം ഒക്ടോബർ 24 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ടോറി നേതാവ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നാമനിർദേശം സമർപ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ജോൺസണിന് പിന്നാലെ മോർഡണ്ടും തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചതോടെ എതിരാളികൾ ഇല്ലാതെ ഋഷി ബ്രിട്ടണിന്റെ പ്രധാനമന്ത്രിയാകുന്നത്. സ്ഥാനാർഥിത്വം പിൻവലിച്ചതിന് പിന്നാലെ ഋഷിക്ക് മോർഡണ്ട് പിന്തുണ അറിയിക്കുകയും ചെയ്തു. 2015ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടണിൽ അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന അഞ്ചാമത്തെ നേതാവാണ് ഋഷി.
ബോറിസ് ജോൺസൺ ടോറി നേതാവ് പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് ഋഷി യുകെയുടെ പ്രധാനമന്ത്രി പദം ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചത്. കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഋഷി ലിസ് ട്രസിനോട് 20,000ത്തിൽ പരം വോട്ടിന് തോറ്റു. ശേഷം ലിസ് ട്രസിന്റെ നേതൃത്വത്തിൽ ബ്രിട്ടണിൽ കൺസർവേറ്റീവ് പാർട്ടി പുതിയ മന്ത്രിസഭ രൂപീകരിച്ചു. എലിസബത്ത് രാഞ്ജിയുടെ മരണത്തിന് ശേഷം ദുഃഖാചരണങ്ങൾ കഴിഞ്ഞതിന് ശേഷം വീണ്ടും കൺസർവേറ്റീവ് പാർട്ടിക്കുള്ള തർക്കം ഉടലെടുത്തു. ബ്രിട്ടിൺ സാമ്പത്തികമായി തകർച്ചയിലേക്ക് കൂപ്പുകുത്തയപ്പോൾ പ്രതിപക്ഷത്തിനോടൊപ്പം ഭരണകക്ഷി എംപിമാരും ലിസ് ട്രസിന്റെ രാജിക്കായി മുറവിളി നടത്തി.
കൂടാതെ പ്രഖ്യാപിച്ച കാര്യങ്ങൾ സാധ്യമാക്കതെ വന്നപ്പോൾ ലിസ് തന്റെ ഫിനാസ് സെക്രട്ടറിയുമായി തെറ്റി. ആദ്യ രാജി എന്നപ്പോലെ ലിസ് ട്രസ് മന്ത്രിസഭയിൽ നിന്നും ധനമന്ത്രി രാജിവച്ചു. പിന്നാലെ ഉൾപ്പാർട്ടി പ്രശ്നത്തിൽ ഹോം സെക്രട്ടറിയും ലിസിനെതിരെ തിരയുകയും വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പിന്നാലെ ഒക്ടോബർ 24ന് ലിസ് തന്റെ 45 ദിവസത്തെ പ്രധാനമന്ത്രി പദം രാജിവച്ചു.
ബ്രിട്ടൺ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിക്ക് മുന്നിലുള്ള ആദ്യ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 2025 യുകെ തിരഞ്ഞെടുപ്പാണ് ഋഷിക്ക് മുന്നിലുള്ള രണ്ടാമത്തെ വെല്ലുവിളി. 2015ൽ ബ്രിട്ടണിൽ അധികാരത്തിൽ ടോറി പാർട്ടിക്ക് മൂന്നാമതും ഒരു അവസരമുണ്ടാക്കാനുള്ള ധൗത്യം ഇനി ഋഷിയുടെ ചുമലിലാണ്.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...