Kabul:  അഫ്ഗാനിസ്ഥാനിൽ (Afghanistan) ബസിന് നേരെ ഉണ്ടായ ബോംബാക്രമണത്തെ തുടർന്ന് 11 പേർ കൊല്ലപ്പെട്ട. കൊല്ലപ്പെട്ട 11 പേരും പൊതുജനങ്ങളാണ്. 4 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഞായറാഴ്ച്ച ഉദ്യോഗസ്ഥർ അറിയിച്ചു.  ശനിയാഴ്ച്ച വൈകിട്ടോടെ ബദ്‌ഗീസിന്റെ പശ്ചിമ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് നിന്ന് അമേരിക്കയുടെ (America) അവസാന മിലിറ്ററി ട്രൂപ്പും പിൻവാങ്ങുന്ന ഘട്ടത്തിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകുന്നത് രാജ്യത്ത് വൻ ആശങ്കയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്. ബോംബാക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആരും ഇനിയും രംഗത്തെത്തിയിട്ടില്ല. 


ALSO READ: Donald Trump: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക് വിലക്ക് രണ്ട് വർഷത്തേക്ക് കൂടി നീട്ടി


എന്നാൽ ബദ്‌ഗീസ് ഗവർണറായ ഹെസ്സമുദ്ദിൻ ഷംസ് താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമ പ്രവിശ്യയിലെ മറ്റൊരു ഉദ്യോഗസ്ഥൻ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബാക്രമണത്തെ തുടർന്ന് ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.


ALSO READ: Donald Trump: കൊറോണ വൈറസുമായി ബന്ധപ്പെട്ട തന്‍റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞു; ചൈനയെ വിടാതെ ഡൊണാള്‍ഡ് ട്രംപ്


കഴിഞ്ഞ ആഴ്ച നിരവധി തവണ പൊതു ജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് പിറകെയാണ് ശനിയാഴ്ച വീണ്ടും ആക്രമണം ഉണ്ടായത്.  അതിൽ തന്നെ  കാബൂളിലെ ബസുകൾക്ക് നേരെ ഉണ്ടായ രണ്ട് ആക്രമണങ്ങൾ ജിഹാദി ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.


ഏപ്രിലോടെയാണ് അഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്നും മുഴുവൻ സേനയെയും പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചത്. അമേരിക്കയിൽ 2001ൽ അൽഖ്വയദ (Al Qaeda) നടത്തിയ 9/11 ആക്രണത്തിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സേനയെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചത്.


ALSO READ: Ban on Chinese Firms: 59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക


എന്നാൽ അമേരിക്കൻ സേനയുടെ പിന്മാറ്റം അഫ്ഗാനിസ്ഥാനെ വീണ്ടും ഭീതിയിലേക്ക് നയിച്ചിരിക്കുകയാണ്. അമേരിക്കൻ സേന അഫ്‌ഗാനിസ്ഥാനിൽ നിന്നും പൂർണമായി പിന്മാറിയാൽ അഫ്ഗാനിസ്ഥാൻ ജിഹാദി ഗ്രൂപ്പുകളുടെ പിടിയിലാകുമെന്നാണ് വിദഗ്ദ്ധരും വിലയിരുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.