റോയൽ എയർ ഫോഴ്സിന്‍റെ നൂറാം വാർഷികത്തിൽ ആശംസകള്‍ നേര്‍ന്ന് എലിസബത്ത് രാജ്ഞി
ലണ്ടന്‍: റോയൽ എയർ ഫോഴ്സ് സ്ഥപിതമായത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന് എലിസബത്ത് രാജ്ഞി.
റോയൽ എയർ ഫോഴ്സിന്‍റെ ആദ്യ ആസ്ഥാന മന്ദിരത്തില്‍ നടന്ന പ്രഭാതഭക്ഷണ സമ്മേളനത്തിൽ രാജ്ഞിയുടെ സന്ദേശം വായിക്കുകയുണ്ടായി.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച കാലത്താണ് റോയൽ എയർ ഫോഴ്സ് സ്ഥാപിതമാവുന്നത്. ഔദ്യോഗികമായി പറഞ്ഞാല്‍ 1918 ഏപ്രില്‍ 1ന്.
റോയൽ ഫ്ളൈയിംഗ് കോർപ്സും റോയൽ നേവൽ എയർ സർവീസും യോജിപ്പിച്ചാണ് ഇന്നത്തെ റോയൽ എയർ ഫോഴ്സ് സ്ഥാപിച്ചത്.
റോയൽ എയർ ഫോഴ്സ് ലോകത്തെ ഏറ്റവും പുരാതനമായ സ്വതന്ത്ര വായുസേനയാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് റോയൽ എയർ ഫോഴ്സ് പൈലറ്റുമാര്‍ കാട്ടിയ അസാധാരണമായ ധൈര്യവും യുദ്ധനൈപുണ്യവും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സേനയുടെ യശസ്സുയര്‍ത്തി.