യുക്രൈനിലെ അസോവ്സ്റ്റൽ ഉരുക്ക് നിർമാണശാലയിൽ ബോംബാക്രമണം നടത്തി റഷ്യ
യുക്രൈൻ സിവിലിയൻമാർ അഭയം തേടിയിരിക്കുന്ന പ്രദേശങ്ങളിൽ റഷ്യ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതായി യുക്രൈൻ സായുധ സേന കമാൻഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
കീവ്: യുക്രൈനിലെ മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് നിർമാണ ശാലയിൽ റഷ്യ ആക്രമണം നടത്തിയതായി റിപ്പോർട്ട്. അസോവ്സ്റ്റൽ ഉരുക്ക് നിർമാണ ശാലയിൽ റഷ്യ ബോംബിട്ടതായാണ് റിപ്പോർട്ട്. യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ യുക്രൈനിൽ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. യുക്രൈൻ സിവിലിയൻമാർ അഭയം തേടിയിരിക്കുന്ന പ്രദേശങ്ങളിൽ റഷ്യ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതായി യുക്രൈൻ സായുധ സേന കമാൻഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
അസോവ്സ്റ്റൽ ഉരുക്ക് നിർമാണ ശാലയിൽ റഷ്യ വ്യോമാക്രമണം നടത്തി. പ്ലാൻിനകത്ത് അഭയം തേടിയിരിക്കുന്ന ആയിരത്തിലധികം യുക്രൈൻ പൗരന്മാരെ വധിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും യുക്രൈൻ ആരോപിച്ചു. ഇവിടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ, റഷ്യ ആരോപണങ്ങൾ നിഷേധിച്ചു. നിലവിൽ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് റഷ്യയുടെ വാദം. അസോവ്സ്റ്റൽ പ്ലാന്റിൽ കുടുങ്ങിക്കിടക്കുന്ന യുക്രൈൻ പൗരന്മാരെ മോചിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.
ALSO READ: യുക്രെയിനിൽ പോരാട്ടം രൂക്ഷമാകുന്നു; നിർണായക നീക്കവുമായി അമേരിക്ക; ഉന്നത ഉദ്യോഗസ്ഥർ കീവിലേക്ക്
കിഴക്കന്‍ യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ നിർണായക നീക്കവുമായി അമേരിക്ക രംഗത്തെത്തി. മുതിർന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കീവ് സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനുമാണ് ഹ്രസ്വ സന്ദര്‍ശനത്തിനായി കീവില്‍ എത്തുന്നത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം യുക്രൈനിലേക്ക് പോകുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥരായിരിക്കും ഇവരെന്നാണ് റിപ്പോർട്ട്. അതേസമയം, ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം യുഎസ് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
പരിക്കേറ്റവർ ഉൾപ്പെടെയുള്ളവരെ സഹായിക്കാന്‍ പ്രവേശനം ആവശ്യപ്പെട്ട് റെഡ്‌ക്രോസ് നേരത്തെ രംഗത്ത് വന്നിരുന്നു. മരിയുപോളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് റെഡ് ക്രോസ് കമ്മിറ്റി ഞായറാഴ്ച പറഞ്ഞു. യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറയുന്നതനുസരിച്ച്, റഷ്യന്‍ സൈന്യം ഞായറാഴ്ചയും വ്യോമാക്രമണം നടത്തി. അസോവ്സ്റ്റല്‍ സ്റ്റീല്‍ ഫാക്ടറിയിലും ബോംബാക്രമണം നടത്തി. പരിക്കേറ്റവരെ ചികിത്സിക്കാനും ശേഷിക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനും റെഡ് ക്രോസ് ശ്രമിച്ചിരുന്നു. എന്നാല്‍ റഷ്യയുടെ ആക്രമണം, ഇവരുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...