കിയവ്: മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ അഞ്ച് മേഖലയിലെ ഊർജ സംവിധാനങ്ങൾ തകർന്നതായി റിപ്പോർട്ട്. കിഴക്കൻ ഡൊണെസ്‌ക്, തെക്കുകിഴക്കൻ സപ്പോരിസിയ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിലും കിറോവോഹ്രാദ്, ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലകളിലുമാണ് ശനിയാഴ്ച പുലർച്ച ആക്രമണമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യെമന് സമീപം ഇന്ത്യന്‍ ഉരു നടുക്കടലില്‍ മുങ്ങി; ഒരാളെ കാണാനില്ല


ഇത് മാർച്ച് മാസം മുതൽ ഊർജ സംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണ്. ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഖാർകിവ് മേഖലയിൽ വീടുകൾക്ക് സമീപമുണ്ടായ ആക്രമണത്തിൽ എട്ട് കുട്ടികളടക്കം 12 പേർക്ക് പരിക്കേട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം 53 മിസൈലുകളിൽ 35 എണ്ണവും 47 ഡ്രോണുകളിൽ 46 എണ്ണവും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും  ഉക്രൈൻ സൈന്യം അറിയിച്ചു.


Also Read: സൗന്ദര്യ സംരക്ഷണത്തിന് മത്തങ്ങ സൂപ്പറാ...!


രണ്ട് താപവൈദ്യുതി നിലയങ്ങൾ തകർന്നതായും ഉപകരണങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും  ഉക്രൈനിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ ഉൽപാദക ഗ്രൂപ്പായ ഡിടെക് അറിയിച്ചു.  രാജ്യത്തിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്നും എഫ് 16 വിമാനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തണമെന്നും  ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം  ഉക്രൈൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് സിവിലിയന്മാർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റതായും റഷ്യയും അറിയിച്ചു. ശനിയാഴ്ച ബെൽഗൊറോഡ് മേഖലയിൽ  ഉക്രൈനിന്റെ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായും റഷ്യ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്