രജിസ്റ്റര്‍ ചെയ്ത് പരീക്ഷണം ആരംഭിച്ച കൊറോണ വാക്സി(Corona Vaccine)നെ സംബന്ധിക്കുന്ന നിര്‍ണ്ണായക-ശാസ്ത്രീയ വിവരങ്ങള്‍ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നു റഷ്യ. പുതിയ COVID 19 വാക്സിനിലെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്കൊയെ ഉദ്ദരിച്ചുള്ള വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മനുഷ്യരിലെ പരീക്ഷണത്തിനു ശേഷ൦ കൊറോണ (Corona Virus) വാക്സിന് റെഗുലേറ്ററി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി റഷ്യ (Russia) മാറിയെന്നു പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ (Vladimir Putin) ചൊവ്വാഴ്ച അറിയിച്ചിരുന്നു. 


COVID Vaccine: 20 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 100 കോ​ടി ഓര്‍ഡറുകള്‍ ലഭിച്ചതായി റഷ്യ


അതേസമയം, വാക്സിന് അനുമതി നല്‍കിയ റഷ്യയുടെ തീരുമാനത്തില്‍ ആരോഗ്യ വിദഗ്തരില്‍ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഗവേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നു എല്ലാവര്‍ക്കും അറിയാമെന്നാണ്‌ ആരോഗ്യ മന്ത്രി പറയുന്നത്. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും  പുടിനും അഭിപ്രായപ്പെട്ടു. 


റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന അനിവാര്യമെന്ന് ലോകാരോഗ്യസംഘടന


20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവും അറിയിച്ചു. മ​റ്റ് അ​ഞ്ചു രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പം 500 ദ​ശ​ല​ക്ഷം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ദി​മി​ത്രി​യേ​വ് പ​റ​ഞ്ഞു.