Russia Ukraine War: റഷ്യക്ക് പൂർണ പിന്തുണയുമായി ബെലാറൂസ്; ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി
ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ബെലാറൂസ് ഭരണഘടനാ ഭേദഗതി പാസാക്കി.
മോസ്കോ: ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ബെലാറൂസ്. യുക്രൈനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് ബെലാറൂസിന്റെ നടപടി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ബെലാറൂസ് ഭരണഘടനാ ഭേദഗതി പാസാക്കി. ഇതോടെ, റഷ്യയുടെ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാൻ സാധിക്കും.
ആണവായുധങ്ങൾ സജ്ജമാക്കാൻ സേന തലവന്മാർക്ക് പുടിൻ നിർദേശം നൽകിയിരുന്നു. നാറ്റോ പ്രകോപിപ്പിക്കുന്നുവെന്ന് പറഞ്ഞ പുടിൻ, പടിഞ്ഞാറൻ രാജ്യങ്ങളെയും അതിരൂക്ഷമായി വിമർശിച്ചു. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുടിൻ നിർദേശം നൽകി.
അതേസമയം ബെലാറൂസിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് പറഞ്ഞു. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സെലൻസ്കി തീരുമാനം അറിയിച്ചത്. യുക്രൈനും റഷ്യയും തമ്മിൽ ചർച്ച അവസാനിക്കും വരെ ബെലാറൂസിൽ സൈനിക നീക്കം ഉണ്ടാകില്ലെന്ന് ബെലാറൂസ് പ്രസിഡന്റ് യുക്രൈനിന് ഉറപ്പ് നൽകി.
ബെലറൂസിൽ വെച്ച് ചർച്ചയ്ക്ക് സമ്മതമാണെന്ന് റഷ്യ അറിയിച്ചപ്പോൾ ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നായിരുന്നു യുക്രൈൻ നിലപാട്. മറ്റേതെങ്കിലും രാജ്യത്ത് വച്ച് ചർച്ച നടത്താമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. ഇപ്പോൾ ബെലാറൂസ് പ്രസിഡന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...