Russia Ukraine War : യുക്രൈനിൽ റഷ്യയുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കാർകിവിലെ ഷെല്ലാക്രമണത്തിലാണ് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടുയെന്ന് റിപ്പോർട്ട് പുറത്ത് വരുന്നത്. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ നവീൻ എസ് ജിയാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ ഹാവേരി സ്വദേശിയാണ് നവീൻ. 21കാരനായ നവീന്റെ കുടുംബം ചെന്നൈയിലാണ്. ഇന്ന് രാവിലെ നടന്ന ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

കടയിൽ സാധനം വാങ്ങിക്കാൻ എത്തിയപ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണം ഉണ്ടായത്. 


ഇതൊരു ബ്രേക്കിങ് ന്യൂസാണ്, കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.