Russia-ukraine: തെല്ല് ആശ്വാസം, റഷ്യ - യുക്രൈൻ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു
അതേസമയം റഷ്യക്കെതിരെ ലോക രാജ്യങ്ങൾ കർശനമായ ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്
യുക്രൈയിൻ: റഷ്യ-യുക്രൈയിൻ യുദ്ധം 10 ദിവസത്തിൽ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ. രക്ഷാ പ്രവർത്തനത്തിനായാണ് പുതിയ വെടി നിർത്തൽ തീരുമാനം. മരിയോപോൾ,വോൾനോവാഹ എന്നിവിടങ്ങൾ വഴിയായിരിക്കും രക്ഷാ പ്രവർത്തനം.
അതേസമയം ഇരു രാജ്യങ്ങളുടെയും പുതിയ നയം പ്രതീക്ഷ നൽകുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക സമയം 10 മുതലാണ് വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മരിയോപോൾ,വോൾഡോക്വോ എന്നീ നഗരങ്ങളിലായിരിക്കും പ്രഖ്യാപനം.അതേസമയം റഷ്യക്കെതിരെ ലോക രാജ്യങ്ങൾ കർശനമായ ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ കണക്ക് പ്രകാരം ഓപ്പറേഷൻ ഗംഗയിലൂടെ 25000-ൽ അധികം പേരെയാണ് പുറത്ത് എത്തിച്ചത്. കുറഞ്ഞത് 2000-ൽ അധികം പേരെങ്കിലും ഇനിയും കുടുങ്ങി കിടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെടി നിർത്തൽ മുൻ നിർത്തി നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ ഫലം ചെയ്താൽ ബാക്കിയുള്ള ഇന്ത്യക്കാരെയും താമസിക്കാതെ നാട്ടിലെത്തിക്കാനാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...