റഷ്യ: Russia Ukraine War: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ആഞ്ഞ് പരിശ്രമിക്കുന്നതിന്റെ കാരണത്തിലാണ് ഈ നടപടി. 
 
മാത്രമല്ല റഷ്യയിൽ പല പ്രമുഖ വാർത്താചാനലുകളും സംപ്രേഷണം നിർത്തിയിരിക്കുകയാണ്.  ഇപ്പോള്‍ ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. ഈ നടപടി യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UKraine - Russia War : യുദ്ധത്തിൽ ഇതുവരെ പങ്കെടുത്തിട്ടില്ല, പങ്കെടുക്കുകയും ഇല്ല: ബെലാറസ്


യുക്രൈൻ നഗരങ്ങളിൽ റഷ്യ നടത്തുന്ന ശക്തമായ പോരാട്ടം സാമ്പത്തിക മേഖലയേയും ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്റര്‍നെറ്റിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.   രാജ്യങ്ങൾ. എന്നിട്ടും പിന്മാറാതെ മുന്നേറുകയാണ് റഷ്യ. റഷ്യയെ മോശമാക്കുന്ന വാർത്തകളോട് പുടിന് താൽപര്യമില്ല.  അതുകൊണ്ടുതന്നെ ഇത് പരക്കുന്നത് തടയാൻ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.  ആദ്യം ട്വിറ്ററിലാണ് വിലക്ക് തുടങ്ങിയത്. ഇപ്പോൾ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു. 


Also Read: Viral Video: പാമ്പും കഴുകനും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍..!


ഇന്റർനെറ്റിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് യുക്രൈന്‍  ഇതിനിടെ ട്വിറ്ററിലൂടെ Internet Corporation for Assigned Names and Numbers നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിനോട്  യോജിക്കുന്നില്ലെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടാനാകില്ലന്നുമാണ് ഇതിന് ഐകാൻ നൽകിയ മറുപടി. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.