റഷ്യ - യുക്രൈൻ യുദ്ധം തുടരുമ്പോൾ പിസോച്ചിനിലെ സ്ഥിതി അതിരൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. ഇവരെ ഇന്ത്യൻ എംബസിയുടെ ബസുകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. മാത്രമല്ല യാത്രയിലുടനീളം വിദ്യാർഥികൾക്ക് എംബസിയുമായി ബന്ധം ഉണ്ടായിരിക്കും.  അതേസമയം റഷ്യ - യുക്രൈൻ സമാധാന ചർച്ച അനിശ്ചിതത്വത്തിലാണ്. ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ തീരുമാനമാകാതെ ചർച്ചയ്ക്കില്ലെന്ന് യുക്രൈൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രൈനാണ് ജനങ്ങളെ ഒഴിപ്പിക്കാൻ അനുവദിക്കാത്തതെന്നും, ജനങ്ങളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു. മരിയപോളിൽ രൂക്ഷമായ ഷെൽ ആക്രമണത്തെ ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തി വെച്ചു. താത്ക്കാലിക വെടിനിർത്തൽ കരാർ റഷ്യ ലംഘിച്ചുവെന്നും യുക്രൈൻ പറഞ്ഞു. 


ALSO READ: Russia-Ukraine War: 10,000 റഷ്യൻ സൈനികരെ വധിച്ചു, 945 സൈനിക വാഹനങ്ങൾ തകർത്തവെന്നും യുക്രൈൻ


റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസം എത്തി നിൽക്കുമ്പോൾ ഇതുവരെ 10,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ. കൂടാതെ 945 സൈനിക വാഹനങ്ങളും, 269 ടാങ്കുകളും, 40 ഹെലികോപ്റ്ററുകളും, 39 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. 409 യൂണിറ്റ് മോട്ടോർ വാഹനങ്ങൾ, രണ്ട് ലൈറ്റ് സ്പീഡ് ബോട്ടുകൾ, 60 ഇന്ധന ടാങ്കുകൾ, പ്രവർത്തനപരവും തന്ത്രപരവുമായ തലത്തിലുള്ള മൂന്ന് യുഎവികൾ എന്നിവയും നശിപ്പിച്ചതായാണ് റിപ്പോർട്ട്. 


കൂടാതെ റഷ്യയുടെ സൈനിക ഉദ്യോ​ഗസ്ഥർ യുക്രൈൻ സൈന്യത്തിന് മുൻപിൽ കീഴടങ്ങുന്നുവെന്നും ആയുധങ്ങളും ഉപകരണങ്ങളും യുക്രേനിയൻ മണ്ണിൽ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് അവകാശപ്പെട്ടു. യുക്രൈൻ സൈനികർ മാത്രമല്ല രാജ്യത്തെ സാധാരണക്കാരും യുദ്ധത്തിൽ ശകത്മായ പോരാട്ടെ നടത്തുകയാണെന്നു അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.