കീവ് : യുക്രൈനിൽ  യുഎസ് മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ഇർപ്പിനിൽ കാറിൽ സഞ്ചിരിക്കവെ ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തകൻ ബ്രെന്റ് റിനൗഡ് കൊല്ലപ്പെട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിനൗഡിനെ കുടാതെ മറ്റൊരു യുഎസ് സ്വദേശിയും യുക്രൈനിയിൻ സ്വദേശിയും കാറിലണ്ടായിരുന്നു എന്ന് എഎഫ്പിയുടെ റിപ്പോർട്ട്. ഇരുവരെയും പരിക്കേറ്റ് നിലയിൽ കണ്ടെത്തുകയായിരുന്നു.


ALSO READ : Russia Ukraine War : യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി


വെടിവെപ്പിന് പിന്നിൽ റഷ്യയാണെന്ന് യുക്രൈനിയൻ അധികാരികൾ ആരോപിക്കുന്നു. സംഭവസ്ഥലത്ത് ആർട്ടിലറി തോക്കുകളിൽ നിന്ന് വെടിയുതർക്കുന്ന ശബ്ദം കേട്ടുയെന്ന് എഎഫ്പിയുടെ റിപ്പോർട്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. 


കാറിൽ നിന്ന് റിനൗഡിന്റെ ന്യൂയോർക്ക് ടൈംസിന്റെ തിരച്ചറിയൽ കാർഡ് ലഭിക്കുകയും ചെയ്തു. അതേസമയം നിലവിൽ കൊല്ലപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകൻ തങ്ങളുടെ ജീവനക്കാരനല്ലയെന്ന് ന്യൂയോക്ക് ടൈംസ് അറിയിച്ചു. 


ALSO READ : Russia - Ukraine War : റഷ്യക്ക് മുന്നിലെ യുക്രൈനിന്റെ പ്രതിരോധത്തിൽ അത്ഭുതപ്പെട്ട് ലോകം; യൂറോപ്പിന്റെ അന്നദാതാവിന്റെ നേട്ടങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം


വർഷങ്ങളായി ന്യൂയോർക്ക് ടൈംസിനായി റിനൗഡ് പ്രവർത്തിച്ചിട്ടുണ്ട്. 2015 വരെയാണ് റിനൗഡ് ടൈംസിൽ ഭാഗമായിരുന്നത്. യുക്രൈനിയൻ പ്രശ്നം കവർ ചെയ്യാൻ റിനൗഡിനെ ടൈംസ് ഏൽപ്പിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ ക്ലിഫ് ലെവി അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.