നാലാം ദിവസം യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെ യുക്രൈനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ആവർത്തിച്ച് റഷ്യ. ബെലാറസിൽ വച്ച് യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ക്രെംലിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാതൃരാജ്യത്തിന് വേണ്ടി പോരാടുന്ന കമാൻഡ്, സ്പെഷ്യൽ ഓപ്പറേഷൻ സേനയിലെ ഉദ്യോഗസ്ഥർ, സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളിലെ വെറ്ററൻമാർ എന്നിവരുടെ കുറ്റമറ്റ സേവനത്തിന് നന്ദി പറയുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പറഞ്ഞു. 


Also Read: Russian Troops In Kharkiv: റഷ്യൻ സൈന്യം ഖാർകിവിൽ, ശക്തമായി പ്രതിരോധിച്ച് യുക്രൈൻ സൈന്യവും


 


റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും അടക്കം കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നകതിനിടെയാണ് ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യ ആവർത്തിച്ചത്. റഷ്യൻ കേന്ദ്ര ബാങ്കിന്റെ വിദേശ നിക്ഷേപങ്ങൾ മരവിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. അവസാനഘട്ടം വരെ യുക്രൈനിൽ തുടരുമെന്നും രാജ്യം വിടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിരുന്നു. ലിത്വാനിയയിൽ നിന്ന് സൈനിക സഹായത്തിനായുള്ള ഷിപ്പ് യുക്രൈനിൽ എത്തി. യുക്രൈന് തുടർന്നും പിന്തുണ നൽകുമെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയം ഒരു ട്വീറ്റിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.