മോസ്‌കോ: Russia Ukraine Crisis: യുക്രൈയിനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയിൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Russia Ukraine Crisis:ഏത് സമയവും റഷ്യ ആക്രമിച്ചേക്കാം, ഉക്രെയിൻ പ്രസിഡൻറ് രാജ്യത്തോട്


റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈയിനിന്റെ തലസ്ഥാനമായ കീവിൽ (Blast in Kyiv) സ്‌ഫോടനം നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


 



പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു


 



നാറ്റോ വിപുലീകരണത്തിന് യുക്രൈയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലയെന്നും.യുക്രൈയ്നിൽ സൈനിക നടപടി അനിവാവാര്യമാണെന്നും. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ അറിയിച്ചു.


 



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.