ഉക്രയിൻ: ഏത് സമയത്തും റഷ്യൻ ആക്രമണം ഉണ്ടാവുമെന്ന മുന്നറിയിപ്പ് നൽകി ഉക്രയിൻ പ്രസിഡൻറ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. ഏത് ദിവസം വേണമെങ്കിലും റഷ്യൻ അധിനിവേശം രാജ്യത്ത് പ്രതീക്ഷിക്കാമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അതിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
അതേസമയം ഉക്രയിനിൽ സാധാരണക്കാർക്കും കൈവശം ആയുധങ്ങൾ സൂക്ഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഉക്രയിനിൻറെ കിഴക്കൻ റീജിയണായ ഡോൺബാസിൽ 10,000 റഷ്യൻ സൈനീകരെ വിന്ന്യസിച്ചതായാണ് റിപ്പോർട്ടുകൾ. താരതമ്യേനെ അശക്തമായ ഉക്രയിൻ സേനയിലേക്ക് ഇതിനോടകം യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
യുദ്ധ ഭീതിക്കിടയിൽ രാജ്യത്തെ എയർപോർട്ടുകൾ ഉക്രയിൻ അടച്ചു പൂട്ടി. അതേസമയം ഉക്രയിൻ അതിർത്തിയോട് ചേർന്ന എയർപോർട്ടുകൾ റഷ്യയും അടക്കാൻ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ നിർണ്ണായക തീരുമാനം ചർച്ച ചെയ്യാൻ ഐക്യാരാഷ്ട്ര സഭ സുരക്ഷാ സമിതി ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്.
അതേസമയം റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഉക്രയിനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇതിനോടകം നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.