യുക്രൈൻ: Russia Ukraine War Updates: യുക്രൈനിൽ (ukraine) സ്ഥിതി രൂക്ഷമാകുകയാണ്. തലസ്ഥാനമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രൈൻ പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ കീവിൽ  ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് വ്യക്തമാക്കിയ കീവ് മേയർ കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും അറിയിച്ചു.


Also Read: Russia - Ukraine War : "നാറ്റോ പ്രകോപിപ്പിക്കുന്നു"; ആണവ ഭീഷണിയുമായി പുടിൻ


ആൾബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നിൽ ഒന്നുമല്ല യുക്രൈൻ എങ്കിലും അവർ ചെറുത്തുനിൽക്കുകയാണ്. ഇതിനായി പൊതുജനങ്ങളും ആയുധം കയ്യിലെടുത്തിരിക്കുകയാണ്. സാധാരണക്കാരുടെ  പ്രധാന ആയുധങ്ങളിലൊന്ന് മൊളട്ടോവ് കോക്ക്ടൈലെന്ന് വിളിക്കുന്ന പെട്രോൾ ബോംബുകളാണ്. ഇത് പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയിൽ നിറച്ചുണ്ടാക്കുന്ന ബോംബാണിത്. ഉഇന്ത്യ ഉപയോഗിക്കാനും എളുപ്പമാണ്. ശത്രുവിനെ കാണുമ്പോൾ തിരി കത്തിച്ച് എറിഞ്ഞാൽ മാത്രം മതി. 


കുപ്പിച്ചില്ല് പൊട്ടുമ്പോൾ ‌അകത്തെ ദ്രാവകത്തിന് തീ പിടിക്കുകയും വീഴുന്നിടം കത്തുകയും ചെയ്യും. ഇതിനിടയിൽ റയു എൻ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ന് ചർച്ച ചെയ്യും ഒപ്പം യുക്രൈൻ ജനത നേരിടുന്ന മാനുഷിക പ്രശ്നങ്ങളും ചർച്ചയാകും. യോഗം ഇന്ന് രാത്രിയോടെയായിരിക്കും ചേരുക. കഴിഞ്ഞ ദിവസം റഷ്യ യുക്രൈൻ വിഷയം യു എൻ പൊതുസഭയിൽ ചർച്ചക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാൻ സുരക്ഷാ സമിതി യോഗം ചേർന്നിരുന്നു. 


Also Read: Viral Video: ഡ്രംസിന്റെ താളത്തിനൊപ്പം വധുവിന്റെ ഗംഭീര ഡാൻസ്..!


ഇതിനിടയിൽ ആണവ പ്രതിരോധ സേനയോട് സജ്ജമാകാൻ പുടിൻ നിർദ്ദേശം നൽകിയിരുന്നു.  ഈ നിർദ്ദേശത്തെ അപലപിച്ച് അമേരിക്കയും ഇംഗ്ലണ്ടും രം​ഗത്തെത്തി. യുക്രൈനിലെ സാഹചര്യം കൂടുതൽ വഷളാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക പ്രതികരിച്ചു. നാറ്റോ പ്രകോപിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആണവ പ്രതിരോധ സേനയോട് സജ്ജമാകാന്‍ പുടിൻ ഉത്തരവിട്ടത്. 


ഇതിനിടെ റഷ്യക്ക് മേൽ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രം​ഗത്തെത്തിയിരുന്നു. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിലക്ക് ഏ‌പ്പെടുത്തിയിട്ടുണ്ട്. റഷ്യൻ മാധ്യമങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല റഷ്യൻ സെൻട്രൽ ബാങ്കുമായുള്ള ഇടപാടുകളും വിലക്കി. കൂടാതെ യുക്രൈന് ആയുധങ്ങൾ കൈമാറാനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.