Russia Ukraine War: യുദ്ധത്തിൽ റഷ്യയെ പ്രതിഷേധമറിയിച്ച് മാർപ്പാപ്പ; വത്തിക്കാനിലെ റഷ്യൻ എംബസിയിൽ നേരിട്ടെത്തി
യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണെന്ന് മാർപ്പാപ്പ് വ്യക്തമാക്കി.
വത്തിക്കാന്‍: റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പ്രതിഷേധമറിയിച്ച് മാർപ്പാപ്പ. പോപ്പ് ഫ്രാൻസിസ് വത്തിക്കാനിലെ റഷ്യൻ എംബസിയിൽ നേരിട്ടെത്തി ആശങ്ക അറിയിച്ചു. യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണെന്ന് മാർപ്പാപ്പ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മാർപാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.
ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രത്തോടൊപ്പമാണ് മാർപാപ്പ ട്വീറ്റ് പങ്കുവച്ചത്. 'മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നതാണ് എല്ലാ യുദ്ധങ്ങളും. രാഷ്ട്രീയത്തിന്‍റെയും മാനവികതയുടെയും പരാജയമാണ് യുദ്ധം. പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ അപമാനകരമായ തോല്‍വി സമ്മതിക്കലാണ്' യുദ്ധമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ട്വിറ്ററിൽ കുറിച്ചു.
ALSO READ: Russia Ukraine War News: യുക്രൈൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ, വിട്ടുനിന്ന് ഇന്ത്യയും ചൈനയും
അതേസമയം, യുക്രൈനിൽ മൂന്നാം ദിവസവും യുദ്ധം തുടരുകയാണ്. റഷ്യൻ സൈന്യം കീവ് പിടിച്ചടക്കാനുള്ള നീക്കങ്ങളുമായാണ് മുന്നേറുന്നതെന്നാണ് സൂചന. കീവിൽ ശക്തമായ ഷെല്ലാക്രമണമാണ് റഷ്യ നടത്തുന്നത്. കീവ് വിട്ടെന്ന പ്രചാരണം തള്ളി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു. കീവിൽ തന്നെയുണ്ടെന്നും സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും സെലെൻസ്കി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...