കീവ്: യുക്രൈനിൽ റഷ്യൻ അധിനിവേശം ഇരുപത്തിയേഴാം ദിനത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കി റഷ്യ. യുക്രൈന്റെ തലസ്ഥാനമായ കീവ് നഗരം പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കീവിലെ വ്യാപാരകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കീവിന്റെ വടക്ക് പടിഞ്ഞാറൻ ഭാ​ഗത്ത് റഷ്യൻ സേന മുന്നേറ്റം തുടരുകയാണ്. ഇതിന്റെ ഉപ​ഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. റഷ്യയുടെ ആക്രമണങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സിറ്റോമറിൽ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. ഖഴ്‌സൺ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.


റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ തീരദേശന​ഗരമായ മരിയുപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. അമേരിക്ക-റഷ്യ ബന്ധം വിള്ളലിന്റെ വക്കിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങൾക്കുമേൽ ആക്രമണം നടത്തുന്ന റഷ്യയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.


നാറ്റോയുടെ നിലപാടിനെയും സെലൻസ്കി വിമർശിച്ചു. യുക്രൈന് അം​ഗത്വം നൽകാൻ നാറ്റോ തയ്യാറാകണമെന്നും അല്ലെങ്കിൽ റഷ്യയെ ഭയന്നാണ് അം​ഗത്വം നൽകാത്തതെന്ന സത്യം വ്യക്തമാക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അതേസമയം, കീഴടങ്ങണമെന്ന റഷ്യയുടെ നിർദേശം അം​ഗീകരിക്കില്ലെന്നും സെലൻസ്കി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.