കീവ്: റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. 24 മണിക്കൂറിൽ നാൽപ്പതോളം യുക്രൈൻ ന​ഗരങ്ങളിലാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. എന്നാൽ യുക്രൈന്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ സഹായിക്കുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ വ്യോമപ്രതിരോധത്തിന്റെ പത്ത് ശതമാനം മാത്രമാണ് ഇപ്പോൾ യുക്രൈനുള്ളതെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം യുക്രൈന് ആയുധ സഹായം നൽകുന്നത് യുദ്ധത്തിൽ പങ്കെടുക്കുന്നതിന് തുല്യമായി കണക്കാക്കുമെന്നാണ് റഷ്യയുടെ നിലപാട്. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമാണ് നാറ്റോ. നാറ്റോയിൽ യുക്രൈന് അംഗത്വം നൽകുന്നത് മൂന്നാം ലോകയുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയിരുന്നു. എന്നാൽ റഷ്യയ്ക്ക് ഡ്രോൺ നൽകിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. 


Also Read: Missile Against South Korea: പ്രകോപനം തുടർന്ന് ഉത്തര കൊറിയ; ദക്ഷിണ കൊറിയക്കെതിരെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു


അതിനിടെ, ഹിതപരിശോധന നടത്തി റഷ്യ കൂട്ടിച്ചേർത്തതായി അവകാശപ്പെടുന്ന ഹേർസനിൽ ആക്രമണം രൂക്ഷമായി. അതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറണമെന്ന് റഷ്യയെ പിന്തുണയ്ക്കുന്ന ഗവർണർ നിർദേശിച്ചു. ജനങ്ങൾക്ക് അഭയം നൽകാനായി റഷ്യയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.