സോള്‍: അഴിമതി കേസുമായി ബന്ധപ്പെട്ട് സാംസങ് മേധാവി ലീ ജാ യങിന് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട്റ്റ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസില്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീ ജാ യങിനെതിരെ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട്റ്റ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തനിക്കുചെയ്തുതന്ന സഹായങ്ങള്‍ക്കു പകരമായി പ്രസിഡന്റിന്‍റെ വിശ്വസ്തസഹായിക്ക് പണം നല്‍കാന്‍ ലീ ആവശ്യപ്പെട്ടെന്നാണ് അന്വേഷണസമിതി പറയുന്നത്.  അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ക്ക് ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ്.


സാംസങ് ഇലക്ട്രോണിക്‌സിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. സാസംങിന്‍റെ ചെയര്‍മാനായ പിതാവ് ലി കുനേ മൂന്നുവര്‍ഷം മുന്‍പുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആസ്പത്രിയിലാണ്. അതിനാല്‍ ലി ജാ യങ്ങാണ് കമ്പനിയെ നയിക്കുന്നത്.