കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വാക്സിന്‍ (Corona Vaccine) വികസിപ്പിക്കലും പരീക്ഷണവുമെല്ലാം പുരോഗമിക്കുമ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല(Oxford University)യിലെ ഗവേഷകരാണ്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്നാണ് സാധ്യതാ വാക്സിന്‍ വികസിപ്പിച്ചത്. 


പ്രതീക്ഷയോടെ ഇന്ത്യ; കോറോണ വാക്സിൻ നവംബറോടെ എത്തും..


ആദ്യ രണ്ടു കടമ്പകള്‍ കടന്ന വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടമായ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ എത്തിനില്‍ക്കുകയാണ്. പ്രൊ. സാറാ ഗില്‍ബര്‍ട്ട്, പ്രൊ. ആന്‍ട്രു പൊളര്‍ഡ്, പ്രൊ. തെരേസ ലാംബ്, ഡോ. സാന്‍ഡി ഡഗ്ലസ്, പ്രൊ. എഡ്രിയന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാക്സിന്‍ വികസിപ്പിച്ചത്. 


'എസെഡ്ഡി 1222’ എന്ന വാക്സിനാണ് ഇവര്‍ ഒരുക്കുന്നത്. വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഏറെ പരിചയസമ്പന്നയായ വ്യക്തിയാണ് പ്രൊ. സാറാ ഗില്‍ബര്‍ട്ട്. നിര്‍ണ്ണായക ഗവേഷണങ്ങളിലൂടെ എബോള മഹാമാരിയുടെ കാലത്തും ഇവര്‍ ശ്രദ്ധ നേടിയിരുന്നു. 


COVID 19 ചികിത്സയ്ക്ക് 'കഞ്ചാവ്' ഫലപ്രദം... യുഎസ് സര്‍വകലാശാല പറയുന്നു...


സാറയും സംഘവും വികസിപ്പിക്കുന്ന വാക്സിന്‍ പരീക്ഷിക്കുന്നത് സാറയുടെ മൂന്ന് മക്കളിലാണ്. ഒറ്റപ്രസവത്തില്‍ ജനിച്ച ഇവര്‍ക്ക് 21 വയസാണ് ഉള്ളത്. മരുന്ന് സുരക്ഷിതമാണോ എന്നാണ് ബയോകെമിസ്ട്രി വിദ്യാര്‍ത്ഥികളായ ഇവരില്‍ പരീക്ഷണം നടത്തി പ്രധാനമായും പരിശോധിക്കുന്നത്. മരുന്ന് പരീക്ഷിച്ച ഇവര്‍ക്ക് ഇതുവരെ കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. 


പാരസെറ്റാമോള്‍ കഴിച്ചാല്‍ തീരുന്ന പാര്‍ശ്വഫലങ്ങളെ വാക്സിനുള്ളൂ. ഇത് ലോകത്തിനു മുഴുവന്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സാറയുടെ മക്കള്‍ക്ക് പുറമേ വാക്സിന്‍ പരീക്ഷണം നടത്തിയ മറ്റുള്ളവരിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. 


കൊറോണ വാക്സിന്‍: മരണം സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് അവഗണിച്ച ഇന്ത്യന്‍ വംശജന്‍!!


വാക്സിന്‍ പരീക്ഷണത്തിനായി 8.4 പൗണ്ടാണ് (ഏകദേശം 798 കോടി രൂപ) ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. യുകെയ്ക്ക് പുറമേ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. 


കൊറോണ വൈറസ് (Corona Virus) ബാധയുള്ള ഒരാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരു വ്യക്തിയ്ക്ക് രോഗം വരാതെ സംരക്ഷിക്കാന്‍ ഈ വാക്സിന് 80% വരെ സാധിക്കുമെന്ന് സാറ നേരത്തെ പറഞ്ഞിരുന്നു.