വളരെ വിചിത്രമായ കാര്യങ്ങൾ നമ്മുക്ക് സാമൂഹിക മാധ്യമങ്ങളിൽ  കാണാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്. അതിനാൽ തന്നെ ദിനം പ്രതി ആയിര കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്താറുള്ളത്. എന്നാൽ അതിൽ ചില വീഡിയോകൾ മാത്രമേ ശ്രദ്ധ നേടാറുള്ളു. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുപ്പോൾ ചില വീഡിയോകൾ ആളുകൾക്ക് ദേഷ്യം ഉണ്ടാകാനും കരയിക്കാനും ഒക്കെ കാരണമാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ വളരെ സാധാരണയായി കാടുകളിൽ മുതൽ വഴിയോരങ്ങളിൽ വരെ കാണുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. അതിബുദ്ധിമാന്മാരായ മൃഗങ്ങളാണ് ഇവ. 20 മുതൽ 40 വർഷങ്ങൾ വരെയാണ് കുരങ്ങന്മാർ ജീവിച്ചിരിക്കുന്നത്. രണ്ട് വയസ്സാകുമ്പോൾ തന്നെ ചില കുരങ്ങുകൾ പ്രായപൂർത്തിയാകും. മറ്റ് ചില കുരങ്ങുകൾക്ക് പ്രായപൂർത്തിയാകുന്നത് 10 വയസ് ആകുമ്പോഴാണ്. അഞ്ചര മാസങ്ങൾ വരെയാണ് കുരങ്ങുകളുടെ ഗര്ഭക്കാലം. ഇപ്പോൾ ഒരു കുരങ്ങൻ സോപ്പും ബ്രഷും ഉപയോഗിച്ച് തുണി കഴുകുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Funny Viral Video: പാവയ്ക്ക കടിച്ച കുരങ്ങന്റെ റിയാക്ഷൻ കണ്ടോ? വീഡിയോ വൈറൽ



ഹസ്ന സറൂരി ഹൈ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ റോഡിലൂടെ പോകുന്ന ഒരു വഴിപ്പോക്കനെ കാണാൻ കഴിയും. പെട്ടെന്ന് പുറകിൽ നിന്ന് ഒരു കുരങ്ങൻ ഓടി വന്ന് ചവിട്ടി താഴെയിടുകയാണ്. ഇത് കണ്ട് വേറൊരാൾ കടയിൽ നിന്ന് ഇറങ്ങി വന്ന് നോക്കുന്നുണ്ട്. താഴെ വീണ ആൾക്ക് പോലും എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടില്ല എന്നതാണ് സത്യം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.