സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതരത്തിലുള്ള വീഡിയോകൾ വരാറുണ്ട്. എന്നാൽ അതിന്റെ ആധികാരികത എത്രത്തോളം ഉണ്ട് എന്നത് ഇപ്പോഴും വ്യക്തമല്ല. ചില വീഡിയോകൾ കണ്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതൊക്കെ വെറും മോർഫിംഗ് ആയിരിക്കും അല്ലെങ്കിൽ ആനിമേഷൻ ആയിരിക്കും എന്നൊക്കെ നമുക്ക് തോന്നാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നിരുന്നാലും ചില വീഡിയോകൾ ആധികാരികതയ്ക്ക് അപ്പുറം കണ്ണിന് കുളിർമ നൽകുന്നതോ, സന്തോഷം തോന്നിപ്പിക്കുന്നതോ അമ്പരപ്പിക്കുന്നതോ ആവാം. അത്തരത്തിൽ അമ്പരപ്പും ആശ്ചര്യവും ഉളവാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പലപ്പോഴും മൃഗങ്ങളുടെ വീഡിയോയ്ക്ക് കാഴ്ചക്കാർക്ക് കൂടുതലാണ്. അതിപ്പോൾ വീട്ടിൽ വളർത്തുന്ന നമ്മുടെ വളർത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകളോ, വലിയ മൃഗങ്ങളുടെ വീഡിയോ ഒക്കെ ആകാം. എങ്കിലും പ്രകൃതിയിലെ ജീവജാലങ്ങൾ പലപ്പോഴും ആളുകളുടെ ഒരു വീക്ക്നെസ്സ് ആണ്.



അങ്ങനെയുള്ളവർക്ക് തീർച്ചയായും ഒരു ആശ്ചര്യം തോന്നിപ്പിക്കുന്നതും അമ്പരപ്പും തോന്നിക്കുന്നതാണ് ഈ വീഡിയോയിലെ ദൃശ്യങ്ങൾ. ഒരു അണ്ണാനെ കടൽക്കാക്ക ഒറ്റയടിക്ക് വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. അണ്ണാനെ തന്നെ കൊക്കിനുള്ളിൽ ഒതുക്കി സാവധാനം വിഴുങ്ങുകയാണ് കടൽ കാക്ക. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.