US: മാഗസിൻ കോളമിസ്റ്റിനെ ലൈംഗികമായി ദുരുപയോഗംചെയ്ത്  അപകീർത്തിപ്പെടുത്തിയെന്ന കേസിൽ  മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കാരോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത് തെളിഞ്ഞുവെന്ന് വ്യക്തമാക്കിയ കോടതി അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും  ഉത്തരവിട്ടു.


Also Read:  Horoscope Today May 10,2023:  ഈ 4 രാശികള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കും, ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കുക, ഇന്നത്തെ രാശിഫലം അറിയാം


1995-96 കാലഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്നായിരുന്നു ജീന്‍ കരോളിന്‍റെ പരാതി. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്‍റ്  സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്നും കാരോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. ഇവരുടെ മറ്റ് പരാതികൾ ശരിവെച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.  


Also Read:  Doctor Stabbed To Death: ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; വനിതാ ഡോക്ടറെ കുത്തിക്കൊന്നു
 
രണ്ട് കേസുകളിലായിട്ടാണ് ട്രംപ് അഞ്ച് മില്യണ്‍ നല്‍കേണ്ടത്. ട്രംപ് ലൈംഗിക ചൂഷണം നടത്തിയതായി തെളിഞ്ഞുവെന്നു വ്യക്തമാക്കിയ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ലൈംഗിക പീഡന കേസ്, മാനനഷ്ടക്കേസ് എന്നിങ്ങനെ രണ്ടു കേസുകളാണ് ട്രംപിനെതിരെയുണ്ടായിരുന്നത്.


സംഭവം നടക്കുമ്പോള്‍ ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. ടെലിവിഷന്‍ അവതാരകയായിരുന്ന ഇരയ്ക്ക് ട്രംപുമായി പരിചയമുണ്ടായിരുന്നു. ഒരിക്കല്‍ തന്‍റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ വെച്ച് ട്രംപ് തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസിംഗ് റൂമിലേക്ക് എത്തിയ തന്നെ ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, കരോള്‍ വ്യക്തമാക്കി.


ട്രംപിനെതിരെ പരാതി നല്‍കാന്‍ അന്ന് ഭയന്ന താന്‍ പിന്നീട് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കാരോള്‍ വ്യക്തമാക്കി. അതേസമയം, പരാതിയുമായി കാരോള്‍ പോലീസിനെ സമീപിച്ചതോടെ ആരോപണങ്ങള്‍ തള്ളി ട്രംപ് രംഗത്തെത്തെയിരുന്നു.


അതേസമയം വിധി പുറത്തു വന്നതോടെ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. തനിക്ക് നാണക്കേടുണ്ടാക്കുന്ന വിധിയാണിതെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധിയെ വിമര്‍ശിക്കുകയും ന്യൂയോര്‍ക്ക് ജൂറിക്കെതിരെ രംഗത്ത് വരികയും ചെയ്തു. താന്‍ വേട്ടയാടലിന്‍റെ ഇരയാണെന്ന് ട്രംപ് പറഞ്ഞു. തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.


നിരവധി സ്ത്രീകള്‍ മുന്‍പും ട്രംപിനെതിരെ കടുത്ത പീഡന ആരോപണങങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു കേസില്‍ ട്രംപ് ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.