Eid al-Fitr 2024: മാസപ്പിറവി കണ്ടില്ല; സൗദി അറേബ്യയിൽ ഈദ് ഉൽ ഫിത്തർ നാളെ
Eid ul Fitr 2024 in Saudi Arabia: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും സൗദിയിലെ മറ്റ് സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.
സൗദി അറേബ്യയിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദി സുപ്രീം കോർട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഈദുൽ ഫിത്തർ ഏപ്രിൽ 10 അല്ലെങ്കിൽ 11ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയെ കൂടാതെ യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്‌ച തന്നെയാവും ഈദ് ആഘോഷങ്ങൾ നടക്കുക. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും പെരുന്നാൾ നമസ്‌കാരവും ഈദ്ഗാഹുകളും ഒരുക്കിയിട്ടുണ്ട്. സൗദിയിലെ സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.
ALSO READ: സൂര്യനെ ചുറ്റി 24 മണിക്കൂറും; എന്നാൽ ആദിത്യ എല്‍ 1ന് ഇന്നത്തെ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകില്ല, കാരണം!
സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലാണ് പ്രധാനമായും മാസപ്പിറവി നിരീക്ഷണം നടത്തിയത്. എന്നാൽ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. ഇതോടെയാണ് റമദാൻ 30ന് ശേഷമാവും പെരുന്നാൾ ആഘോഷങ്ങളെന്ന് വ്യക്തമായത്. സൗദി അറേബ്യയിൽ ചന്ദ്രനെ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ഈദ് ഉൽ ഫിത്തർ തീയതി നിശ്ചയിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം.
ഇസ്‌ലാമിക കലണ്ടറിലെ നോമ്പിൻ്റെ മാസമായ റമദാനിൻ്റെ അവസാനമാണ് ഈദുൽ ഫിത്തർ. സന്തോഷകരമായ ഒത്തുചേരലുകൾക്കും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നോമ്പ് തുറക്കുന്നതിനുള്ള സമയമാണിത്. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഒരു മാസം നീളുന്ന ത്യാഗ ദിനങ്ങള്‍ അവസാനിക്കുന്ന ആഘോഷം കൂടിയാണ് ഈദ്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.