Total Solar Eclipse Today: സൂര്യനെ ചുറ്റി 24 മണിക്കൂറും; എന്നാൽ ആദിത്യ എല്‍ 1ന് ഇന്നത്തെ സമ്പൂർണ്ണ സൂര്യ​ഗ്രഹണം ദൃശ്യമാകില്ല, കാരണം!

Solar Eclipse Today: ഈ അപൂർവ്വ സംയോ​ഗം പകർത്താൻ ഇന്ത്യയുടെ ഉപഗ്രഹമായ ആദിത്യ എല്‍ 1 ന് സാധിക്കില്ല.അതേക്കുറിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നൽകുന്ന വിശദീകരണം ഇങ്ങനെ...

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 12:20 PM IST
  • യുഎസ്എയിലുടനീളമുള്ള ആളുകൾ ഈ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ സ്കൈ ഡൈവിംഗ് മുതൽ പ്രത്യേക വിമാനങ്ങൾ വരെയുള്ള നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
  • 18 മാസത്തിലൊരിക്കൽ ഭൂമിയിൽ എവിടെയെങ്കിലും സൂര്യ​ഗ്രഹണം സംഭവിക്കുന്നുൺണ്ടെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ.
Total Solar Eclipse Today: സൂര്യനെ ചുറ്റി 24 മണിക്കൂറും; എന്നാൽ ആദിത്യ എല്‍ 1ന് ഇന്നത്തെ സമ്പൂർണ്ണ സൂര്യ​ഗ്രഹണം ദൃശ്യമാകില്ല, കാരണം!

ഇനി കുറച്ചു മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ അപൂർവമായ സൂര്യഗ്രഹണത്തിനാണ് ലോകം സാക്ഷിയാകാനായി ഒരുങ്ങുന്നത്. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ സഞ്ചരിക്കുമ്പോഴാണ് ഒരു പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ഭൂമിയിലെ ജീവജാലങ്ങളിൽ വരെ വലിയ മാറ്റങ്ങളാണ് സംഭവിക്കുക എന്നാണ് ​ഗവേഷകർ നൽകുന്ന സൂചന. പകലിനെ ഇരുട്ട് വന്ന് മൂടുന്ന ഈ പ്രതിഭാസം വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാണ് ദൃശ്യമാവുക. ഇനി ഇത്തരമൊരു സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കണമെങ്കിൽ 126 വർഷങ്ങൾ കാത്തിരിക്കണം. എന്നാൽ ‌‌‌ഈ അപൂർവ്വ സംയോ​ഗം പകർത്താൻ ഇന്ത്യയുടെ ഉപഗ്രഹമായ ആദിത്യ എല്‍ 1 ന് സാധിക്കില്ല എന്നുള്ളതാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. 365 ദിവസം 24 മണിക്കൂറും സൂര്യനെ നീരീക്ഷിക്കുന്ന ആദിത്യ എല്‍ 1ന് ഈ അപൂർവ്വ പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ പകർത്താനാകാത്തതിന് ഒരു കാരണമുണ്ട്. 

അതേക്കുറിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നൽകുന്ന വിശദീകരണം ഇങ്ങനെ. സൂര്യനെ ആഴ്ച്ചയിലെ 7 ദിവസവും സു​ഗ​മമായി വീക്ഷിക്കാൻ സാധിക്കുന്ന വിധത്തിൽ ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിൻ്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ്  ആദിത്യ എല്‍ 1 സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചന്ദ്രൻ ബഹിരാകാശ പേടകത്തിന് പിന്നിലാണ് നിലകൊള്ളുന്നത്.  ലാഗ്രാഞ്ച് പോയിൻ്റ് 1 ൽ (എൽ 1 പോയിൻ്റ്), ഭൂമിയിൽ ദൃശ്യമാകുന്ന ഗ്രഹണത്തിന് ആ സ്ഥലത്ത് വലിയ പ്രാധാന്യമില്ല. അതിനാൽ ഈ സമ്പൂർണ്ണ സൂര്യ​ഗ്രഹണത്തിന്റെ ദൃശ്യങ്ങൾ ആദിത്യ എല്‍ 1 ന് പകർത്താൻ സാധിക്കില്ല. 

ALSO READ: കനേഡിയൻ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപ്പെട്ടു; രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്, തള്ളിക്കളഞ്ഞ് ഇന്ത്യ

സൂര്യനെ നിരീക്ഷിക്കുന്നതിനായി ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ഉപ്രഹമാണ് ആദിത്യ L1. ഇതിന് ഏകദേശം 1500 കിലോ​ഗ്രാം ഭാരമുണ്ട്. 400 കോടി ചിലവിലാണ് ഈ സോളാർ ഒബ്സർവേറ്റർ നിർമ്മിച്ചിരിക്കുന്നത്. അതേസമയം യുഎസ്എയിലുടനീളമുള്ള ആളുകൾ ഈ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ സ്കൈ ഡൈവിംഗ് മുതൽ പ്രത്യേക വിമാനങ്ങൾ വരെയുള്ള നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 18 മാസത്തിലൊരിക്കൽ ഭൂമിയിൽ എവിടെയെങ്കിലും സൂര്യ​ഗ്രഹണം സംഭവിക്കുന്നുൺണ്ടെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. പക്ഷെ ഒരു പ്രദേശത്ത് സമ്പൂർണ്ണ സൂര്യ​ഗ്രഹണം സംഭവിക്കുന്നത് 100 വർഷത്തിൽ ഒരിക്കൽ മാത്രമാണ്. സൂര്യനെ ചന്ദ്രൻ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാ​ഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിച്ചുവെന്ന് പറയാനാകുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News