Washington : അമേരിക്കയിൽ (America) കൊറോണ വൈറസിന്റെ (Corona Virus) സാന്നിധ്യം 2019 മുതൽ തന്നെ ഉണ്ടായിരുന്നിരിക്കാം സാധ്യതയുണ്ടെന്ന് പുതിയ പഠനം ചൊവ്വാഴ്ച വ്യക്തമാക്കി. പുതിയ ആന്റിബോഡി ടെസ്റ്റിംഗ് പഠനമാണ് പുതിയ സാധ്യതയുമായി രംഗത്തെത്തിയിരിക്കുന്നത്. 2020 ജനുവരി 21 നാണ് അമേരിക്കയിൽ ആദ്യ കോവിഡ് (Covid 19) കേസ് സ്ഥിരീകരിച്ചത്. എന്നാൽ ഇതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ രാജ്യത്ത് കൊറോണയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2020 ജനുവരി 2 മുതൽ മാർച്ച് 18 വരെ രാജ്യത്തെ വോളന്റിയമാരിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന രക്തത്തിന്റെ 24000 സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് പുതിയ സാധ്യത വെളിപ്പെട്ടിരിക്കുന്നത്.


ALSO READ: Vaccine ഇടവേള വര്‍ദ്ധിപ്പിക്കുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും, മുന്നറിയിപ്പുമായി Dr. Anthony Fauci


ക്ലിനിക്കൽ ഇൻഫെക്‌ഷിയസ് ഡിസീസിൽ പ്രസിധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം 9 രക്ത സാമ്പിളുകളിലാണ്  SARS-CoV-2 വൈറസിനെതിരെയുള്ള ആന്റിബോഡി (Antibody) കണ്ടെത്തിയത്. പങ്കെടുത്തവർ വൈറസിന്റെ പ്രധാന കേന്ദ്രങ്ങളെന്ന് കരുതപ്പെടുന്ന സിയാറ്റിലിനും ന്യൂയോർക്ക് നഗരത്തിനും പുറത്തുള്ളവരാണ്. 


ALSO READ: New Coronavirus : വവ്വാലുകളിൽ പുതിയതരം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ


2020 ജനുവരി 7 നും 8നും ഇല്ലിനോയിസിൽ നിന്നും മസാച്ചുസെറ്റ്സിൽ നിന്നും ശേഖരിച്ച രക്ത സാമിലുകളിലാണ് ആദ്യമായി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്. ഇത് 2019 ഡിസംബറിൽ തന്നെ  തന്നെ അമേരിക്കയിൽ കവിടിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തി.


ALSO READ: Covid Delta Variant : യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള തീരുമാനം 4 ആഴ്ചകൾക്ക് ശേഷം ; ബോറിസ് ജോൺസൺ


കഴിഞ്ഞ നവംബറിൽ സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷൻ നടത്തിയ അതെ രീതിയിൽ തന്നെയാണ് ഈ പഠനവും നടത്തിയത്. സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷൻ നടത്തിയ പഠനവും അമേരിക്കയിൽ ഡിസംബർ മുതൽ തന്നെ അമേരിക്കയിൽ കൊറോണയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.