Vaccine ഇടവേള വര്‍ദ്ധിപ്പിക്കുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും, മുന്നറിയിപ്പുമായി Dr. Anthony Fauci

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി നിര്‍മ്മിച്ചിരിയ്ക്കുന്ന എല്ലാ വാക്സിനുകളും തന്നെ നിശ്ചിത കാലയളവില്‍ രണ്ട് ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 12:05 AM IST
  • Vaccine ഡോസുകളുടെ ഇടവേള വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് യുഎസ് പ്രസിഡന്‍റിന്‍റെ ആരോഗ്യ ഉപദേശകന്‍ (advisor to the United States President) ഡോ. ആന്‍റണി ഫൗച്ചി (Dr Anthony Fauci).
  • വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
Vaccine ഇടവേള വര്‍ദ്ധിപ്പിക്കുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും, മുന്നറിയിപ്പുമായി  Dr. Anthony Fauci

Washington DC/ New Delhi: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി നിര്‍മ്മിച്ചിരിയ്ക്കുന്ന എല്ലാ വാക്സിനുകളും തന്നെ നിശ്ചിത കാലയളവില്‍ രണ്ട് ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. 

എന്നാല്‍, ഈ ഡോസുകളുടെ ഇടവേള വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി  രംഗത്തെത്തിയിരിയ്ക്കുകയാണ് യുഎസ് പ്രസിഡന്‍റിന്‍റെ  ആരോഗ്യ ഉപദേശകന്‍ (advisor to the United States President) ഡോ. ആന്‍റണി ഫൗച്ചി (Dr Anthony Fauci). വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള  വര്‍ദ്ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 
 
വാക്സിന്‍  ഇടവേള  വര്‍ദ്ധിപ്പിക്കുന്നത്  കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കും.  അതേസമയം  വാക്സിന്‍  ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടിവരും.  തീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം നേരിടാന്‍ വാക്സിനേഷന്‍ സത്വരമാക്കുകയാണ് വേണ്ടത്. ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണം, ഡോ. ആന്‍റണി ഫൗച്ചി പറഞ്ഞു.  കോവിഡ് പോരാട്ടത്തിന്‍റെ മുഖ്യആയുധം വാക്സിന്‍  ആണെന്നും ഡോ. ഫൗച്ചി കൂട്ടിച്ചേര്‍ത്തു. 

 ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമം.  ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിനിടയാക്കും. യുകെയില്‍  ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ടു തന്നെ മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നും ഫൗച്ചി പറഞ്ഞു.

Also Read: Covid വാക്സിന് ശേഷം ഓരോ 6 മാസത്തിലും Booster Dose വേണ്ടിവരുമോ? WHO നല്‍കുന്ന ഉത്തരം

ഒരു പ്രമുഖ  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍  മാര്‍ഗനിര്‍ദേശം പുതുക്കിയതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലെ ഇടവേള ആറ് മുതല്‍ എട്ട് ആഴ്ച്ചകളില്‍ നിന്നും 12 മുതല്‍ 16 ആഴച്ചയാക്കിയത് വിവാദമായിരുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയായിരുന്നു വാക്സി‍ന്‍ ഇടവേള വര്‍ധിപ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News