Washington DC : USSuper Market ൽ വെടിവെപ്പിൽ പൊലീസുകാരൻ ഉൾപ്പെടെ പത്ത് പേർ മരിച്ചു. Colorado യിലെ Boulder City ലെ  സൂപ്പർമാർക്കറ്റിലാണ് സംഭവം. പ്രതിയാണെന്ന് സംശയിക്കുയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് ശേഷം ഏകദേശം 2.30നോടെയാണ് സംഭവം നടക്കുന്നത്. കിങ്സ് സൂപ്പേഴ്സ് ​ഗ്രോസറി സ്റ്റോഴ്സിലേക്ക് പ്രതിയെന്ന സംശയിക്കുന്ന വ്യക്തി പ്രവേശിച്ച് വെടി ഉതിർക്കുകയായിരുന്നു ബിബിസി റിപ്പോർട്ട് ചെയ്യുന്നു.



ALSO READ : Largest pre-trial settlement: അമേരിക്കന്‍ വം​ശവെറിയുടെ ഇര ജോര്‍ജ്​ ​ഫ്ലോയ്​ഡിന്‍റെ കുടുംബത്തിന്​ 196 കോടി നഷ്​ടപരിഹാരം


വിവരം ലഭിച്ചതിനെ തുടർന്ന് ഉട‌ൻ തന്നെ ബൗൾഡർ പൊലീസ് സംഭവ സ്ഥലത്തെത്തി അവിടെ ഉള്ളവരെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. തുടർന്ന് സൂപ്പർ മാർക്കറ്റിന്റെ പരിസരത്തേക്ക് അരും പോകരുതെന്ന് സമൂഹമാധ്യമങ്ങൾ വഴി ജാ​ഗ്രത അറിയിച്ചിട്ടുണ്ട്.


ALSO READ : Covid 19: United States ൽ മരണം 500,000 കവിഞ്ഞു; ഫ്ലാഗ് താഴ്ത്തി അനുശോചനം രേഖപ്പെടുത്തി


സൂപ്പർമാർക്കറ്റിൽ നിന്ന് പരിക്കേറ്റ ഒരാളെ പൊലീസ് പുറത്തേക്ക് എത്തിക്കുന്നുണ്ടായിരുന്നു. പ്രതിയാണെന്ന് ബൗൾഡറിലെ പ്രദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം പ്രതിക്കും പരിക്കേറ്റുണ്ടെന്നാണ്. എന്നാൽ ഇതുവരെ ബൗൾഡർ പൊലീസ് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.


എറിക് ടെലി എന്ന് പൊലീസുകാരനാണ് പ്രതിയുടെ വെടിയേറ്റ് മിരിച്ചത്. അതേസമയം മരിച്ച ബാക്കിയുള്ളവരുടെ പേര് വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടട്ടില്ല. 



ALSO READ : Donald Trump: ജനരോക്ഷം പ്രതിമയോട്, ട്രംപിന്‍റെ മെഴുകു പ്രതിമ ഇടിച്ചു തകര്‍ത്ത് ജനങ്ങള്‍


കഴിഞ്ഞാഴ്ചയിൽ ഇതുപോലെ സമാനമായി അറ്റ്ലാൻഡയിലെ മസാജ് പാർലറിൽ  ഒരാളെത്തി വെടി ഉതർത്ത് 8 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചതിൽ നാല് പേർ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള വനിതകളായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക