ഉഗാണ്ട: നദിക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ ജീവനോടെ വിഴുങ്ങി ഹിപ്പോ. അൽപ്പസമയത്തിന് ശേഷം ജീവനോടെ തന്നെ കുട്ടിയെ തിരിച്ചുതുപ്പി. ഉഗാണ്ടയിലെ കബറ്റോറോ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് ഏവരെയും നടുക്കിയ സംഭവം നടന്നത്. രണ്ട് വയസുള്ള ആൺകുട്ടിയെയാണ് ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങാൻ ശ്രമിച്ചത്. എന്നാൽ ഇത് കണ്ടു നിന്നയാൾ ഹിപ്പോക്ക് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ ഹിപ്പോ പുറത്തേക്ക് തുപ്പുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന് സമീപത്തുള്ള നദിക്കരയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് നദിയിൽ നിന്ന് കരയിലേക്ക് കയറിയ ഹിപ്പോപ്പൊട്ടാമസ് കുട്ടിയെ മുഴുവനായി തന്റെ വായിലാക്കി. ഇതുകണ്ട് നിന്ന ക്രിസ്‌പസ്സ്‌  ബഗോൻസയെന്ന ആൾ ഉടൻ തന്നെ ഹിപ്പോക്ക് നേരെ വലിയ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. ഇതോടെ കുട്ടിയെ ഹിപ്പപ്പൊട്ടാമസ് തിരിച്ചു തുപ്പുകയായിരുന്നു എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ALSO READ: Viral Video: കൂറ്റൻ പെരുമ്പാമ്പ് മനുഷ്യനെ മുഖത്ത് കടിച്ചു; ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ


കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോ൦ഗോയ്ക്കടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. കുട്ടിക്ക്  മുൻകരുതലായി പേവിഷബാധക്ക്‌ എതിരെയുള്ള റാബിസ് വാക്‌സിൻ നൽകി. ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ക്രിസ്‌പൻസ്‌ ബാഗൊൺസാ തക്കസമയം ഇടപെട്ടതുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടതെന്നും ഉഗാണ്ട പോലീസ് വ്യക്തമാക്കി.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.