ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യുവതിയുടെ കൈയിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുന്ന ചീങ്കണ്ണിയോട് മൽപ്പിടുത്തം നടത്തിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയെ രക്ഷിക്കാനായി ഒരാൾ ചീങ്കണ്ണിയുടെ കൂട്ടിലേക്ക് ചാടുന്നതും വീഡിയോയിൽ കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎസിലെ ഒരു മൃ​ഗശാലയിൽ നിന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചീങ്കണ്ണിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതിയുടെ കൈയിൽ കടിച്ച ചീങ്കണ്ണി അവരെ കൂട്ടിലേക്ക് വലിച്ചിടുകയാണ്. യുട്ടായിലെ (യുഎസ്) ഒരു മൃഗശാലയിൽ ചീങ്കണ്ണിയെ കൈകാര്യം ചെയ്യുന്ന ലിൻഡ്സെ ബുൾ ആണ്  ചീങ്കണ്ണിയുടെ ആക്രമണത്തിന് ഇരയായത്. നിസാര പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു.


ALSO READ: ഇരതേടി മൂന്ന് കടുവകൾ താറാവിന് പിന്നാലെ....ഒടുവിൽ സംഭവിച്ചത്!


സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മൂന്ന് വർഷത്തിലേറെയായി ഡാർത്ത് ഗേറ്റർ എന്ന 11 വയസ്സുള്ള ചീങ്കണ്ണിയെ ഇവരാണ് പരിചരിച്ചിരുന്നത്. വിനോദ യാത്രയുടെ ഭാ​ഗമായി ഒത്തുകൂടിയ ഒരു കൂട്ടം കുട്ടികളുടെ മുന്നിൽ വച്ച് ലിൻഡ്സെ ബുൾ ചീങ്കണ്ണിക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. പതിവുപോലെ ചീങ്കണ്ണിയെ തിരികെ വെള്ളത്തിലേക്ക് തള്ളാൻ പോയപ്പോൾ ചീങ്കണ്ണി അവളുടെ കൈയിൽ കടിച്ചു, കൈ വേഗത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.


ഗ്ലാസിന് പിന്നിൽ നിന്ന് നോക്കുന്ന കുട്ടികൾ ഒച്ചവയ്ക്കുന്നത് കേൾക്കാം. യുവതി ചീങ്കണ്ണിയെ തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വീണ്ടും വെള്ളത്തിലേക്ക് വീണ് പോകുകയാണ്. പര്യടന സംഘത്തിന്റെ ഭാഗമായിരുന്ന ഒരാൾക്ക് പെരുമ്പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരുന്നു. അയാൾ ടാങ്കിലേക്ക് ചാടി ചീങ്കണ്ണിയുടെ മുതുകിൽ പിടിച്ചു. തുടർന്ന് ഇരുവരും മൽപ്പിടുത്തത്തിലൂടെ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കൈത്തണ്ടയിലെ എല്ലിനും തള്ളവിരലിലെ എല്ലിനും പൊട്ടലുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.