ഇരതേടി മൂന്ന് കടുവകൾ താറാവിന് പിന്നാലെ....ഒടുവിൽ സംഭവിച്ചത്!

കുളത്തിൽ നീന്തുന്ന ഒരു താറാവിനെ കടുവ വേട്ടയാടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 10:41 AM IST
  • കാടിന് നടുവിലെ ഒരു ചെറിയ തടാകത്തിൽ മൂന്ന് കടുവകൾ ഒരു താറാവിനെ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്
  • ആഴം കുറഞ്ഞ തടാകത്തിലെ വെള്ളത്തിൽ രണ്ട് കടുവകൾ നിൽക്കുന്നതും മൂന്നാമത്തേത് തടാകത്തിന് പുറത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം
  • കൂടുതൽ വെള്ളത്തിൽ നിൽക്കുന്ന കടുവയാണ് താറാവിനെ വേട്ടയാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഇരതേടി മൂന്ന് കടുവകൾ താറാവിന് പിന്നാലെ....ഒടുവിൽ സംഭവിച്ചത്!

കടുവകൾ സാധാരണയായി മാൻ, കാട്ടുപന്നി, ആന തുടങ്ങിയ വലിയ മൃ​ഗങ്ങളെയാണ് വേട്ടയാടാറുള്ളത്. പക്ഷികളെ വേട്ടയാടുന്നത് സാധാരണയല്ല. എന്നാൽ, താറാവ് കോഴി തുടങ്ങിയവയെയും ഭക്ഷണമാക്കാറുണ്ട്. ഇപ്പോൾ, കുളത്തിൽ നീന്തുന്ന ഒരു താറാവിനെ കടുവ വേട്ടയാടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കാടിന് നടുവിലെ ഒരു ചെറിയ തടാകത്തിൽ മൂന്ന് കടുവകൾ ഒരു താറാവിനെ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആഴം കുറഞ്ഞ തടാകത്തിലെ വെള്ളത്തിൽ രണ്ട് കടുവകൾ നിൽക്കുന്നതും മൂന്നാമത്തേത് തടാകത്തിന് പുറത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. കൂടുതൽ വെള്ളത്തിൽ നിൽക്കുന്ന കടുവയാണ് താറാവിനെ വേട്ടയാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കടുവകളെ കാണുമ്പോൾ, താറാവ് അവയിൽ നിന്ന് ഒളിക്കാൻ വെള്ളത്തിൽ മുങ്ങുന്നു. താറാവ് മുകളിലേക്ക് വരുന്നത് കണ്ട് ഒരു കടുവ അതിന് മുകളിലേക്ക് കുതിക്കുന്നുണ്ട്. പക്ഷേ ഒരു നിമിഷം കൊണ്ട് താറാവ് വീണ്ടും വെള്ളത്തിൽ മുങ്ങി.

ALSO READ: വെറൈറ്റി അല്ലേ....! രണ്ട് കാലിൽ നടന്ന് കുരങ്ങന്റെ അഭ്യാസ പ്രകടനം; വീ‍‍ഡിയോ വൈറൽ

താറാവ് വീണ്ടും വെള്ളത്തിന് മുകളിൽ വരുന്നത് കണ്ട് കടുവകൾ അതിനെ പിടിക്കാൻ ഒരുങ്ങുന്നു. പക്ഷേ അവർക്ക് വീണ്ടും താറാവിനെ നഷ്ടമായി. മൂന്നാമത്തെ ഊഴത്തിൽ കൂട്ടത്തിലുള്ള ഒരു കടുവ താറാവിനെ കടിച്ചെടുത്തു. കടുവ ഇരയുമായി വെള്ളത്തിൽ നിന്ന് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ താറാവുകളെ കിട്ടുമോ എന്നറിയാൻ മറ്റ് കടുവകൾ അവിടെ തന്നെ നിൽക്കുന്നു. 'ബ്യൂട്ടി.വൈൽഡ്ലൈഫി' എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച വീഡിയോയ്ക്ക് മണിക്കൂറുകൾ കൊണ്ട് നിരവധി കാഴച്ക്കാരെയാണ് ലഭിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Beauty Wildlife  (@beauty.wildlifee)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News