ജീവിതത്തിലെ ഒട്ടനവധി സാഹസങ്ങൾ നമ്മൾ നേരിട്ടും സമൂഹമാധ്യമങ്ങളിലെ പല വീഡിയോകളിലൂടെയും ദിനംപ്രതി കാണാറുണ്ട്. ​ഗ്രീസിലെ സ്‌കിയാതോസ് അലക്‌സാൻഡ്‌റോസ് പപാഡിയമാന്റിസ് വിമാനത്താവളത്തിൽ വഴിയാത്രക്കാരന്റെ തലയ്ക്ക് മുകളിലൂടെ അപകടകരമായി താഴ്ന്ന ഉയരത്തിൽ വിമാനം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും സാഹസികതയിൽ നിന്ന് ഒട്ടും കുറവല്ല. സ്കിയാതോസ് വിമാനത്താവളത്തിൽ ആളുകളുടെ തലയ്ക്ക് തൊട്ടു മുകളിലൂടെ ഒരു എയർബസ് 320 പറക്കുന്ന ദൃശ്യങ്ങൾ യൂട്യൂബിലാണ് പങ്കുവച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തിൽ സാഹസികത ആഗ്രഹിക്കുന്ന ആളുകൾക്ക് വളരെ ജനപ്രിയമായ സ്ഥലമാണ് സ്കിയാത്തോസ് അലക്സാണ്ട്രോസ് എയർപോർട്ട്. സ്കിയാത്തോസ് അലക്സാണ്ട്രോസ് എയർപോർട്ടിലെ റൺവേ വളരെ ചെറുതാണ്. അതിനാൽ, പൈലറ്റുമാർ വേഗത കുറച്ച് താഴ്ന്ന ഉയരത്തിൽ ലാൻഡ് ചെയ്യിക്കേണ്ടി വരും. ​'ഗ്രേറ്റ് ഫ്ലയർ' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദ്വീപിലേക്ക് വിമാനം വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വിമാനം എത്ര താഴ്ന്നാണ് പറക്കുന്നതെന്ന് കാണിക്കാൻ ക്യാമറ പിന്നീട് കടലിൽ സഞ്ചരിക്കുന്ന ബോട്ടുകളെ സൂം ചെയ്ത് കാണിക്കുന്നു. അത് കരയിലേക്ക് അടുക്കുമ്പോൾ, ഫ്ലൈറ്റിന്റെ ഉയരം വീണ്ടും കുറച്ച് ഒടുവിൽ റൺവേയിൽ തൊടുന്നതിന് മുമ്പ് കാഴ്ചക്കാരുടെ തലയ്ക്ക് തൊട്ടു മുകളിലൂടെ പോകുന്നത് കാണാം.



ALSO READ: Shocking video: പാക് അധീന കശ്മീരിൽ പാചക വാതക ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ


വിസ് എയർ ലാൻഡിംഗിനോട് സാമ്യമുള്ള എയർ ഇറ്റലി ലാൻഡിം​ഗും വീഡിയോയിൽ കാണിക്കുന്നുണ്ട്. രണ്ടും താരതമ്യം ചെയ്ത് ഏതാണ് കൂടുതൽ താഴ്ന്ന് പറക്കുന്നതെന്ന് ഉത്തരം നൽകാൻ ചാനൽ ആളുകളോട് ആവശ്യപ്പെടുന്നു. വിസ് എയർ ലാൻഡിംഗ് ഏറ്റവും താഴ്ന്നതാണെന്ന് ചില ആളുകൾ വാദിക്കുന്നു. എത്രത്തോളം താഴ്ന്നാണ് ലാൻഡിം​ഗെന്ന് ആളുകൾക്ക് വ്യക്തമായ ധാരണ ലഭിക്കുന്നതിനായി ലാൻഡിംഗ് വ്യക്തമായി പിടിച്ചെടുക്കുകയും ഒന്നിലധികം കോണുകളിൽ നിന്ന് അത് കാണിക്കുകയും ചെയ്തതിന് ചിലർ യൂട്യൂബ് ചാനലിനെ അഭിനന്ദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.