പെട്ടെന്നൊരു ദിവസം ഭീമാകാരമായ സുനാമി തിരമാലകൾ തങ്ങളുടെ വീടുകളുടെ സമീപത്തേക്ക് നീങ്ങുന്ന കണ്ട  ഒഹായോയിലെ സിൻസിനാറ്റി പ്രദേശത്തുള്ളവർ ഒന്ന് ഞെട്ടി.  പിന്നെ പതിയെ എല്ലാവർക്കും കാര്യം മനസ്സിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകാശത്ത് നീങ്ങുന്ന വമ്പൻ തിരമാല പോലെയുള്ള മേഘങ്ങളായിരുന്നു കാഴ്ചയിൽ. ഒറ്റ നോട്ടത്തിൽ കണ്ട സുനാമി അല്ലെന്ന് ആരും പറയില്ല. ശക്തമായ ഇടിമിന്നൽ, ശക്തമായ കാറ്റ്, കനത്ത മഴ അല്ലെങ്കിൽ ആലിപ്പഴ വർഷം എന്നിവക്ക് കാരണമാവുന്ന മേഘങ്ങളായ ആർക്കസ് മേഘങ്ങളായിരുന്നു ഇത്.


 



Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!


ആദ്യം റെഡ്ഡിറ്റിലാണ് ഇതിൻറെ വീഡിയോ വൈറലായത്. തുടർന്ന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വൈറലായി.  100,000 അപ്പ് വോട്ടുകലാണ് റെഡ്ഡിറ്റിൽ വീഡിയോക്ക് ലഭിച്ചത്. 804,000-ലധികം പേരാണ് വീഡിയോ കണ്ടത്.  പലരും വീഡിയോ കണ്ട് പോലും ഇത് സുനാമിയാണെന്ന് കരുതി ഭയന്നു.


Also Read: Viral Video: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!


ചില ഉപയോക്താക്കൾ അവരുടെ അനുഭവങ്ങളും കമൻറ് ബോക്സിൽ പങ്കിട്ടു "ഒരിക്കൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇതുപോലുള്ള മേഘങ്ങൾ ഞാൻ കണ്ടു, ഒരു വളവിൽ എത്തിയപ്പോൾ വാഹനം ബ്രേക്ക് ചെയ്യേണ്ടി പോലും വന്നു. ഒരു വലിയ തിരമാല ഞങ്ങളുടെ മേൽ പതിക്കാൻ പോകുകയാണെന്ന് തോന്നി പോയി -ഒരു ഉപയോക്താവ് എഴുതി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.