Shocking Viral Video: മഴക്കാലത്ത് ഇടിമിന്നലേറ്റുള്ള മരണം നമ്മുടെ നാട്ടില്‍ സാധാരണമാണ്. ശക്തമായ ഇടിമിന്നലിനെ അതിജീവിക്കുക എന്നത്  പ്രയാസകരമായ കാര്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിന്നലേല്‍ക്കുന്നത് കണ്ടിട്ടുണ്ടോ?  ഇന്തോനേഷ്യയിലെ ജക്കാർത്തയിൽനിന്നുള്ള ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ഞെട്ടിത്തരിച്ചു പോകും.  നേരിട്ടുള്ള ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് ഒരാൾ രക്ഷപ്പെടുന്നതാണ് വീഡിയോയില്‍...   


ശക്തമായ മഴയും  ഇടിമിന്നലും ഉള്ള സമയത്ത് തുറസായ സ്ഥലത്തുകൂടി കുട ചൂടി നടക്കുകയായിരുന്ന ഒരു മനുഷ്യന്  മിന്നലേല്‍ക്കുകയായിരുന്നു.   CCTV ക്യാമറയില്‍  പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.  ഒറ്റ നിമിഷത്തിനുള്ളില്‍ അഗ്നി ഗോളമായി മാറുന്ന  ആ വ്യക്തി നാലു ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയില്‍നിന്നും  പുറത്തുവന്നു എന്നാണ് റിപ്പോര്‍ട്ട്.


വീഡിയോ കാണാം:-



പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജക്കാർത്തയുടെ വടക്ക് ഭാഗത്ത് ഹെവി മെഷിനറികൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ ഗാർഡായി ജോലി ചെയ്യുന്ന 35 കാരനായ ഇയാൾ ഡ്യൂട്ടിയിലിരിക്കെയാണ് ഇടിമിന്നലേറ്റത്. സംഭവത്തിന്‍റെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതില്‍ കാണിക്കുന്നത്  ഇയാള്‍  മഴയത്ത്  കുട ചൂടി തുറസായ സ്ഥലത്തുകൂടി നടക്കുന്നതാണ്. 


Also Read: Viral Video: ഭയാനകം... പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി യുവാവ്! വീഡിയോ വൈറൽ


നിമിഷങ്ങൾക്കകമാണ്  ഇയാള്‍ക്ക് മിന്നലേല്‍ക്കുന്നത്,  തീപ്പൊരികൾ പറക്കുന്നത് വീഡിയോയിൽ കാണാം.  പെട്ടെന്ന് തന്നെ സഹപ്രവർത്തകർ ഓടിയെത്തി  അയാളെ  ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.  ഭാഗ്യവശാൽ, ആ മനുഷ്യൻ മാരകമായ പൊള്ളലില്‍നിന്നും  രക്ഷപ്പെട്ടു, 


ഗാർഡിന്‍റെ കൈയിലുണ്ടായിരുന്ന വാക്കി-ടോക്കി മിന്നലിനെ  ആകർഷിച്ചതായി കരുതുന്നു. 


അതിനിടെ, ആളുകളെ ഞെട്ടിച്ചുകൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ജക്കാർത്തയ്ക്ക് സമീപമാണ് സംഭവം നടന്നതെങ്കിലും മാധ്യമങ്ങൾ ഇത്  റിപ്പോർട്ട് ചെയ്തത് ഡിസംബർ 26ന് മാത്രമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.