Washington: അമേരിക്കയില്‍  പ്ര​സി​ഡ​ന്‍റ്  തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ,  തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കേണ്ട  അവസരത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ്  (US President) ഡൊണാള്‍ഡ് ട്രംപിന് (Donald Trump) കോവിഡ്  സ്ഥിരീകരിച്ചത്   റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടി ആയിരിയ്ക്കുകയാണ്.  കോവിഡ്  (COVID-19) തിരിച്ചടി നല്‍കുമെന്ന ഭയത്താല്‍ മൂന്നു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ട്രംപ് രോഗം ഭേദമാവും മുന്‍പ് വൈറ്റ് ഹൗസില്‍  മടങ്ങിയെത്തി. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.


പല ഘട്ടങ്ങളായി  നടക്കുന്ന  തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരു പാര്‍ട്ടികളുടെയും  പ്ര​സി​ഡ​ന്‍റ്,    വൈസ്  പ്ര​സി​ഡ​ന്‍റ്  സ്ഥാനാര്‍ഥികള്‍  പങ്കെടുക്കുന്ന സംവാദമാണ്.  മുന്‍പ്  നടന്ന സംവാദത്തിന്‍റെ അടിസ്ഥാനത്തില്‍   പ്ര​സി​ഡ​ന്‍റ് ഡൊണാ​ള്‍​ഡ് ട്രം​പി​നേ​ക്കാ​ള്‍ മു​ന്നി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 


പു​തി​യ വോ​ട്ടെ​ടു​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വോ​ട്ട​ര്‍​മാ​രി​ല്‍ 53% ബൈ​ഡ​നെ പി​ന്തു​ണ​ക്കുമ്പോള്‍  39% മാ​ത്ര​മാ​ണ് ട്രം​പി​നെ അം​ഗീ​ക​രി​ക്കു​ന്ന​ത്. സം​വാ​ദ​ത്തി​ന് ശേ​ഷം ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോഴേയ്ക്കും  ട്രം​പ് കോ​വി​ഡ് ബാ​ധി​ത​നാ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം എ​ട്ടു പോ​യി​ന്‍റും ജൂ​ലൈ​യി​ല്‍ 11 പോ​യി​ന്‍റും  ബൈ​ഡ​ന്‍  (Joe Biden) സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 


ഇനിയും സംവാദങ്ങള്‍ നടക്കാനിരിക്കേ നിരന്നയക നിലപാടുമായി ജോ ​ബൈ​ഡ​ന്‍ എത്തിയത്  റി​പ്പ​ബ്ലി​ക്ക​ന്‍​ പാര്‍ട്ടിയെ വലച്ചിരിക്കുകയാണ്.  


US President ഡൊണാ​ള്‍​ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ അടുത്തയാഴ്ച അദ്ദേഹവുമായി നടത്താനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ വ്യക്തമാക്കി. 


ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് സംവാദം നടക്കാന്‍ പാടില്ല,  ബൈഡന്‍ പറഞ്ഞു.  കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 


Also read: US Election: തിര​ഞ്ഞെ​ടു​പ്പിന് മുന്‍പുള്ള സം​വാ​ദം, ട്രം​പി​നെ പിന്തള്ളി ജോ ബൈ​ഡ​ന്‍


ബൈഡനും ട്രംപും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ഈ മാസം 15 നാണ് മിയാമിയില്‍ രണ്ടാമത്തെ സംവാദം   നിശ്ചയിച്ചിരിക്കുന്നത്. അവസാനത്തെ സംവാദം ഈ മാസം 22 ന് നാഷ് വില്ലെയിലാണ്. 


Also read: 'കോവിഡ് വെറും നിസാരം...!! രോഗമുക്തി നേടുംമുന്‍പ് ആശുപത്രി വിട്ട‌് Donald Trump


കോവിഡ് ബാധിതനായിരുന്ന ട്രംപ് ഒക്ടോബര്‍ 6നാണ് ആശുപത്രി വിട്ടത്.  താന്‍ സുഖപ്പെട്ടുവെന്നും  കോവിഡിനെ ഭയക്കെണ്ടതില്ലെന്നും താന്‍  ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വീറ്റ്  ചെയ്തിരുന്നു.  ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഉപദേശകയായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.