ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ന​ഗരം ഏത് ആണെന്ന് അറിയാമോ ? ഇത് സ്ഥിതി ചെയ്യുന്നത് അങ്ങ് ക്രൊയേഷ്യയിലാണ്. ഹം എന്നാണ് ഈ ന​ഗരത്തിന്റെ പേര്. വെറും 100 മീറ്റർ മാത്രം നീളമേ ഈ ന​ഗരത്തിനുള്ളൂ എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ക്രൊയേഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്തായുള്ള ഇസ്ട്രിയ മേഖലയിലാണ് നമ്മുടെ ഈ കുഞ്ഞൻ ന​ഗരം സ്ഥിതി ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1,102 മുതലുള്ള രേഖകളിലാണത്രെ ഈ ന​ഗരം പരാ‍മർശിക്കപ്പെടുന്നത്. അന്ന് അതിനെ ചോം എന്നും വിളിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു വാച്ച്‍ ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചത്. കുറച്ച് ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇത്.


 ഒപ്പം തന്നെ സൈന്യങ്ങളൊന്നും കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവൽ നിൽക്കുന്ന സ്ഥലം കൂടിയായിരുന്നു ഇത്. ഇവിടെ 1,552 -ൽ ബെൽ ടവറും 1,802 -ൽ ഒരു ഇടവക പള്ളിയും നിർമ്മിച്ചു. ഈ നഗരം മുഴുവനും മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. കൂടുതൽ വികസനങ്ങളൊന്നും തന്നെ ഇവിടെ കാണാൻ സാധിക്കില്ല. മാത്രമല്ല, ഈ മതിലിനകത്ത് വളരെ പഴയ ആർക്കിടെക്ചറുകളാണ് കാണാൻ സാധിക്കുക. 


കുറച്ച് തെരുവുകൾ, വളരെ കുറച്ച് താമസക്കാർ ഇവയൊക്കെ അടങ്ങിയതാണ് ഈ കുഞ്ഞുന​ഗരം. 2011 -ലെ സെൻസസ് പ്രകാരം വെറും 30 പേർ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത്. എന്നാൽ, 2021 -ൽ അത് 52 ആയി ഉയർന്നിട്ടുണ്ട്. ഇത്രയും ചെറിയ സ്ഥലത്ത് എങ്ങനെ ഇത്രയധികം ആളുകളെ ഉൾക്കൊള്ളുന്നു എന്നതും പലർക്കും വിസ്മയമാണ്. താമസക്കാരെ കൂടാതെ വിനോദസഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.