ലോക്ക്ഡൌണ്‍ 'സെക്സ് ബാന്‍' ഈ വാരം അവസാനിക്കും. പല വീടുകളിലായി കഴിയുന്ന ദമ്പതിമാര്‍ക്ക് ഇതോടെ ഒന്നിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലണ്ടില്‍ രണ്ട് വീടുകളിലായി കഴിയുന്ന അവിവാഹിതരായ കമിതാക്കള്‍ക്ക് ഇനി ഒന്നിക്കാമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ചില പ്രത്യേക കാരണങ്ങളാല്‍ അവരെ ‘സപ്പോർട്ട് ബബിൾ’ എന്ന് വിശേഷിപ്പിച്ച ബോറിസ് അവരെ ഒരുമിച്ച് ചേരാൻ അനുവദിക്കുമെന്ന് പറഞ്ഞു. 


ചിരഞ്ജീവി മരിച്ചോ? ആദരാഞ്ജലി നേർന്ന് അമളി പറ്റി ശോഭാ ഡേ


ജൂൺ 13 ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങുക, രണ്ടു മീറ്റര്‍ അകലം വേണമെന്ന നിയമമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ കമിതാക്കള്‍ക്ക് ലൈംഗീക ബന്ധത്തിലേര്‍പ്പെടാനുള്ള വിലക്കും മാറി. 


പിറകിലേക്കെടുത്തപ്പോള്‍ ശ്രദ്ധിച്ചില്ല, ബെന്‍സ് കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


എന്നാല്‍, ഈ നിയമം എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ അനുവാദമില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ അവിവാഹിതരോ, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവരോ അല്ലെങ്കില്‍ പങ്കാളി മരിച്ചവരോ ആയിരിക്കണ൦.  


ലോക്ക് ഡൌണ്‍ കാലത്തെ ഏകാന്തത പരിഹരിക്കാന്‍ ഈ ഇളവിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളില്‍ ഈ നിയമം ബാധകമല്ല.