വാഷിങ്ടൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയി അറ്റ്ലാന്റിക് സമുദ്ര ഭാഗത്ത് സഞ്ചാരികളുമായി അപ്രത്യക്ഷമായ പേടകത്തിന് വേണ്ടിയുള്ള  തിരച്ചിൽ ഊർജിതമാക്കി.  കഴിഞ്ഞ രണ്ടു ദിവസങ്ങളായി യാതൊരുവിധത്തിലുള്ള സൂചനയും പേടകത്തെ കുറിച്ച് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ജലത്തിനിടയിൽ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാർ ഉപകരണങ്ങൾ ചില ശബ്ദതരങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട് പുറത്തെത്തി. ടൈറ്റൻ കാണാതായ മേഖലയിൽ നിന്നാണ് ശബ്ദം ലഭിച്ചു തുടങ്ങിയത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാനഡയുടെ പി 3 എയർക്രാഫ്റ്റ് വിന്യസിച്ച സോനാറാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ശബ്ദതരങ്ങൾ പിടിച്ചെടുത്തതെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇതിനെക്കുറിച്ച് നേവി വിദഗ്ധർ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.  എവിടെനിന്നാണ് ശബ്ദം ലഭിച്ചത് എന്ന് അറിയാനായി ഉള്ള ശ്രമം പുരോഗമിക്കുകയാണ്. അരമണിക്കൂറിന്റെ ഇടവേളകളിൽ ചൊവ്വാഴ്ചയാണ് ശബ്ദം കേട്ടിരുന്നതെന്ന് യുഎസ് സർക്കാരിന്റെ ഇന്ത്യേണൽ കമ്മ്യൂണിക്കേഷൻ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ALSO READ: നീളം കുറഞ്ഞ വസ്ത്രം ധരിച്ചു; അമ്മായി അച്ഛൻ മരുമകളുടെ ദേഹത്ത് ചൂടുള്ള സൂപ്പ് ഒഴിച്ചു


ആദ്യം ശബ്ദതരങ്ങൾ പിടിച്ചെടുത്തത് നാലു മണിക്കൂറിനു ശേഷം വേറെ സോനാർ ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും അത്തരത്തിൽ ശബ്ദം കേൾക്കാൻ സാധിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഏത് സമയമാണ് ശബ്ദം കേട്ടതെന്ന് കാര്യം യുവസക്കാരുടെ ഇന്ത്യയിൽ കമ്മ്യൂണിക്കേഷൻ വ്യക്തമായി സൂചിപ്പിക്കുന്നില്ല എന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ടൈറ്റാൻ ബേടവുമായി ഉള്ള ബന്ധം നഷ്ടപ്പെടുന്നത്. പേടകം നിയന്ത്രിക്കുന്ന ആൾ, ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പാകിസ്താനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ ഉൾപ്പെടെ അഞ്ച് പേരാണ് പേടകത്തിൽ ഉള്ളത്.


ഇവരെ കണ്ടെത്തുന്നതിനു വേണ്ടി യുഎസ് കാനഡയും സംയുക്തമായി നടത്തുന്ന തിരച്ചിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അകത്തുണ്ടെങ്കിലും പുറത്തുനിന്നും മാത്രമേ ടൈറ്റൻ തുറക്കാൻ ആവുകയുള്ളൂ. ഇനി വെറും 30 മണിക്കൂർ സമയത്തേക്ക് മാത്രമുള്ള ഓക്സിനാണ് പേടകത്തിൽ അവശേഷിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പേടകം നഷ്ടപ്പെട്ട മേഖലയിലെ മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനകം 1970 ചന്ദ്രൻ അടിയിൽ തിരച്ചിൽ നടത്തിയിട്ടുണ്ടെന്ന് യു എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ