നീളം കുറഞ്ഞ വസ്ത്രം ധരിച്ചു; അമ്മായി അച്ഛൻ മരുമകളുടെ ദേഹത്ത് ചൂടുള്ള സൂപ്പ് ഒഴിച്ചു

Husbands Father poured hot soup on daughter-in-law's body: യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു പരാതി. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 09:37 PM IST
  • . ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമകൾ ധരിച്ചിരുന്ന വസ്ത്രം ഇഷ്ടപ്പെടാതെ വന്നതാണ് അമ്മായിഅച്ഛനെ പ്രകോപിപ്പിച്ചത്.
  • രോഷാകുലനായ ഇയാൾ ഊണുമേശയിൽ ഇരുന്ന ചൂട് സൂപ്പ് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
നീളം കുറഞ്ഞ വസ്ത്രം ധരിച്ചു; അമ്മായി അച്ഛൻ മരുമകളുടെ ദേഹത്ത് ചൂടുള്ള സൂപ്പ് ഒഴിച്ചു

ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞു എന്ന് ആരോപിച്ച് അമ്മായിഅച്ഛൻ മരുമകളുടെ ശരീരത്തിൽ ചൂടുള്ള സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമകൾ ധരിച്ചിരുന്ന വസ്ത്രം ഇഷ്ടപ്പെടാതെ വന്നതാണ് അമ്മായിഅച്ഛനെ പ്രകോപിപ്പിച്ചത്. രോഷാകുലനായ ഇയാൾ ഊണുമേശയിൽ ഇരുന്ന ചൂട് സൂപ്പ് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഷു എന്ന കുടുംബപ്പേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് ഭർത്താവിന്റെ പിതാവിന്റെ ആക്രമണം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛൻറെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്റെ കുടുംബത്തിന്റെ അന്തസിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയോട് ഈ അതിക്രമം കാണിച്ചത്. 

ALSO READ: ഈ കാര്യങ്ങൾ ഓർത്ത് "അടി"ച്ചോളൂ... ഇല്ലെങ്കിൽ ഓർമ്മയ്ക്ക് തിരിച്ചടി

എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോയി. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർത്ഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഇതിനോടൊപ്പം ഭീഷണിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News