കശ്മീരിൽ ആക്രമണത്തിന് പദ്ധതിയുമായി പാക്കിസ്ഥാൻ
പാക് റേഡിയോ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട മാധ്യമങ്ങൾ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കശ്മീരിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാക് അധിനിവേശ കശ്മീരിലും നിയന്ത്രണ രേഖയിലും കയറാനുള്ള തന്ത്രങ്ങളാണ് മെനയുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനായി പാക് സൈനിക മേധാവി ജനറൽ ഖ്വമാര്‍ ജവാദ് ബാജ്വ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also read: ഗൽവാനിൽ എന്താണ് സംഭവിച്ചത്? സത്യം അറിയണം: രാഹുൽ ഗാന്ധി
പാക് റേഡിയോ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട മാധ്യമങ്ങൾ വിവരം പുറത്തുവിട്ടിരിക്കുന്നത്. സംയുക്തസേനകളുടെ സമിതി ചെയര്‍മാന്‍ ജനറല്‍ നദീം റാസ, സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ, നാവികസേനാ മേധാവി അഡ്മിറല്‍ സഫര്‍ മെഹമൂദ് അബ്ബാസി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാന്‍ എന്നിവരാണ് ഐഎസ്ഐ ആസ്ഥാനത്ത് ലഫ്. ജനറല്‍ ഫൈസ് ഹമീദുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്.
Also read: ലഡാക്കിൽ വീരമൃത്യു വരിച്ച ഹവീൽദാർ പഴനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
പാക്കിസ്ഥാന്റെ എല്ലാ സൈനിക മേധാവികളും രഹസ്യാന്വേഷ വിഭാഗം തലവന്മാരും ഒത്തുചേര്‍ന്നിരിക്കുന്നത് അപ്രതീക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ മേഖലയിലെ ഇന്ത്യയുടെ സൈനികവിന്യാസം, നിലവിലെ ഭരണകൂട സംവിധാനം എന്നിവയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം ലഭിക്കുന്നത്.
എല്ലാ സൈനിക മേധാവികള്ളും ഐഎസ്ഐ ആസ്ഥാനത്ത് ഒന്നിക്കുന്നത് എന്തോ അസാധാരണ നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് പ്രതിരോധവിദഗ്ദ്ധരുടെ അഭിപ്രായം. കശ്മീര്‍ മേഖലയില്‍ പാക്കിസ്ഥാൻ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി അമേരിക്കൻ മാധ്യമങ്ങളും നൽകുന്നുണ്ട്. എന്തായാലും ഈ കൂടിച്ചേരൽ വളരെ ഗൌരവമായിട്ട് തന്നെയാണ് ഇന്ത്യയും കാണുന്നത്.